കന്യാസ്ത്രീകൾ ജയിലിന് പുറത്തേക്ക്; ജാമ്യം അനുവദിച്ച് എൻഐഎ കോടതി

ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം. ഒൻപത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം മലയാളി കന്യാസ്ത്രീകൾക്ക് ബിലാസ്പൂരിലെ എൻഐഎ കോടതി ജാമ്യം നൽകിയിരിക്കുന്നു. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി എതിർത്തിരുന്നില്ല. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു.
മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് ആണ് അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് വേണ്ടി കോടതിൽ ഹാജരായത്. ജാമ്യം കിട്ടിയാലും എഫ്ഐആര്‍ റദ്ദാക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ എംപിമാര്‍ പ്രതികരിച്ചു. 50000 രൂപയും രണ്ട് ആൾ ജാമ്യവും ഉൾപ്പെടെ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കന്യാസ്ത്രീകളുടെ പാസ്പോർട്ടുകളും കോടതിയിൽ കെട്ടിവയ്ക്കേണ്ടി വരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here