നഴ്സിംഗ് ഹോമിൽ നഴ്സ് തൂങ്ങി മരിച്ച നിലയിൽ; പീഡനത്തിന് ഇരയായെന്ന് കുടുംബം

ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. നഴ്സിംഗ് ഹോമിലെ നാലാമത്തെ നിലയിലെ റൂമിൽ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നഴ്സിംഗ് ഹോമിലെ ക്രമക്കേടുകൾ യുവതി തുറന്നു പറഞ്ഞിരുന്നു. അതിനുശേഷമാണ് മരണം സംഭവിക്കുന്നത്. ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു.

യുവതിയുടെ മരണത്തിൽ പിതാവ് നഴ്സിംഗ് ഹോമിനെതിരെ പൊലീസിൽ പരാതി നൽകി. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടത്തിന്റെ വീഡിയോ പകർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, നഴ്സിംഗ് ഹോം മാനേജ്മെന്റ് ആരോപണം നിഷേധിക്കുകയാണ്. യുവതിയുടേത് ആത്മഹത്യയാണെന്നാണ് മാനേജ്മെന്റിന്റെ അഭിപ്രായം.

വിവിധ രാഷ്ട്രീയ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നഴ്സിംഗ് ഹോമിന്റെ പരിസരത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചു. സിപിഎം പ്രവർത്തകർ പോസ്റ്റ്മോർട്ടം നടത്തിയ ആശുപത്രിയിലേക്ക് പ്രകടനം നടത്തി. ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി.

അതേസമയം, വിവാഹത്തിന്റെ പേരിൽ കാമുകനുമായി യുവതി വഴക്കിട്ടതായുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. താൻ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞത് മുതൽ യുവതി അസ്വസ്ഥയായിരുനെന്നും ഇയാൾ വെളിപ്പെടുത്തി. തന്നെക്കാൾ പ്രായം കൂടുതൽ കൊണ്ടാണ് വിവാഹത്തിൽ നിന്നും പിന്മാറിയതെന്നാണ് യുവാവ് വ്യക്തമാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top