ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ രക്ഷിക്കാനൊരുങ്ങി വീട്ടുക്കാർ; അപകടം തേടിയെത്തിയത് റോഡിലൂടെ

കാസർകോടാണ് വീട്ടിലെ കിടപ്പു മുറിയിൽ പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് കാർ മറിഞ്ഞ് അപകടം ഉണ്ടായത്. കാസർകോട് കുറ്റിക്കോൽ ബേത്തൂർപാറയിലാണ് അപകടം നടന്നത്. ഉടനെ തന്നെ നാട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ബേത്തൂർപാറ സ്വദേശിനിയാണ് മരിച്ച 20 കാരിയായ മഹിമ. നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു. ഇന്ന് രാവിലെ 8 മണിയോടെയാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിയുടെ അമ്മയായ വനജയും സഹോദരൻ മഹേഷും ചേർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ കാറിൽ പോയത്. തുടർന്നായിരുന്നു അപകടം. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, പെൺകുട്ടിയുടെ മരണം തൂങ്ങിയതുമൂലമാണോ അതോ അപകടമാണോ എന്ന് വ്യക്തമല്ല. എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ പെൺകുട്ടിക്ക് ജീവൻ ഉണ്ടായിരുന്നു എന്നാണ് വിവരം

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here