ഉറങ്ങുമ്പോൾ കണ്ണിൽ പശയൊഴിച്ച് കൂട്ടുകാർ; രാവിലെ കുട്ടികൾക്ക് സംഭവിച്ചത് കണ്ട് ഹോസ്റ്റൽ വാർഡൻ ഞെട്ടി

ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിൽ സഹപാഠികൾ ഉറങ്ങുമ്പോൾ കണ്ണുകളിൽ തമാശക്ക് പശയൊഴിച്ചു. എന്നാൽ കുട്ടികൾ ഉണർന്നപ്പോൾ അവരുടെ കൺപോളകൾ തുറക്കാൻ കഴിയാത്ത അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞെട്ടിക്കുന്ന സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ട കുട്ടികൾ ഉണർന്നപ്പോൾ, അവരുടെ നിലവിളി കേട്ട് ഹോസ്റ്റൽ അധികൃതർക്ക് അവിടേക്ക് ഓടി എത്തുകയായിരുന്നു. അധികൃതർ കുട്ടികളെ പെട്ടന്നുതന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് ചികിത്സക്കായി എത്തിച്ചു.
Also Read : ആര്യ രാജേന്ദ്രന് ലഭിച്ച അവാർഡ് തട്ടിപ്പെന്ന് സംഘ് ഹാൻഡിലുകൾ; നികുതിപണം കൊണ്ട് യുകെയിൽ ചുറ്റിയടിച്ചെന്ന് വാദം
കാണ്ഡമാലിലെ സലാഗുഡയിലെ സേവാശ്രമം സ്കൂളിലാണ് സംഭവം നടന്നത്. 3, 4, 5 ക്ലാസുകളിലെ എട്ട് വിദ്യാർത്ഥികൾ രാത്രിയിൽ ഹോസ്റ്റലിൽ ഉറങ്ങുമ്പോൾ, സഹപാഠികളിൽ ചിലർ അവരുടെ കണ്ണുകളിൽ പശ ഒഴിക്കുകയായിരുന്നു. പശ കണ്ണിന് കാര്യമായ കേടുപാടുകൾ വരുത്തിയെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ സമയബന്ധിതമായ വൈദ്യസഹായം കുട്ടികൾക്ക് നൽകിയതിനാൽ കാഴ്ച നഷ്ടപ്പെടുന്നത് തടയാൻ കഴിഞ്ഞു. ഒരു വിദ്യാർത്ഥിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു, മറ്റ് ഏഴ് പേർ ഇപ്പോഴും നിരീക്ഷണത്തിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here