മൂന്ന് യുവാക്കൾ ചേർന്ന് തീകൊളുത്തിയ 15കാരി മരിച്ചു; പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ്

ഒഡീഷയിൽ മൂന്ന് യുവാക്കൾ ചേർന്ന് തീ കൊളുത്തി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ 15 കാരി മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം.

ജൂലൈ 19നാണ് ഒഡീഷ്യയിലെ പുരി ജില്ലയിൽ മൂന്ന് യുവാക്കൾ ചേർന്ന് യുവതിയെ തീ കൊളുത്തുന്നത്. സുഹൃത്തിനെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങി വരുന്നതിനിടയാണ് പെൺകുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. 75% ത്തിലധികം പൊള്ളലേറ്റ കുട്ടിയെ തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. അതിനു ശേഷം ഭുവനേശ്വരിലെ എയിംസിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കുട്ടിയെ ഡൽഹിയിലെ എയിംസിലേക്ക് കൊണ്ടുപോയി.അവിടെ വച്ചാണ് മരണം സംഭവിച്ചത്.

അജ്ഞാതരായ മൂന്നുപേർ മകളെ തട്ടിക്കൊണ്ടുപോയി തീ കൊളുത്തിയെന്നാണ് അമ്മ പോലീസിൽ പരാതി നൽകിയത്. കേസുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, അന്വേഷണം അവസാന ഘട്ടത്തിലാണെന്നാണ് പോലീസ് പറയുന്നത്. കൃത്യമായ അന്വേഷണം നടത്തുന്നുണ്ട്.കേസുമായി കൂടുതൽ പേർക്ക് പങ്കില്ലെന്നും പെൺകുട്ടിയുടെ മരണത്തിൽ അതിയായ ദുഃഖമുണ്ടെന്നും പോലീസ് പറയുന്നു. എന്നാൽ അറസ്റ്റ് വൈകുന്നതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top