കൊടും ദാരിദ്ര്യത്തിൽ സ്വന്തം പെൺകുഞ്ഞിനെ വിറ്റു; കിട്ടിയത് 20,000 രൂപ?

ഒഡീഷയിലെ ബൊലാംഗീർ ജില്ലയിൽ കടുത്ത ദാരിദ്ര്യം കാരണം മാതാപിതാക്കൾ 20,000 രൂപയ്ക്ക് വിറ്റ 28 ദിവസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ പോലീസ് രക്ഷപെടുത്തി. തൊട്ടടുത്തുള്ള ബർഗഡ് പൈകമലിലെ ദമ്പതികളുടെ വീട്ടിൽ നിന്നാണ് പോലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തി ശിശുക്ഷേമ സമിതിക്ക് കൈമാറിയത്.

എന്നാൽ കുട്ടിയെ പണത്തിനാണു വാങ്ങിയെന്ന ആരോപണം പൈകമല്‍ ദമ്പതികൾ നിഷേധിച്ചു. മാതാപിതാക്കളുടെ ദാരിദ്ര്യം കണക്കിലെടുത്താണ് കുഞ്ഞിനെ ഏറ്റെടുത്തത് എന്നാണ് അവർ പോലീസിനോട് പറഞ്ഞത്. കുട്ടിയെ വിലയ്ക്ക് വിറ്റതല്ലെന്നും മെച്ചപെട്ട സൗകര്യത്തിൽ വളർത്താനായി കൈമാറിയതാണ് എന്നാണ് മാതാപിതാക്കളും പറയുന്നത്.

സംഭവത്തിൽ ശിശുക്ഷേമ സമിതി അന്വേഷണം ആരംഭിച്ചു. ഛത്തീസ്ഗഡ് റായ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രസവശേഷം അമ്മ വിറ്റതായി ആരോപിക്കപ്പെട്ട ഒരു നവജാതശിശുവിനെയും, പോലീസും ശിശുക്ഷേമ സമിതിയും ചേർന്ന് ഇതിന് മുൻപ് രക്ഷപ്പെടുത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top