ബിജെപിക്കെതിരെ ദീപിക എഡിറ്റോറിയലും ഇടയലേഖനവും; ചത്തീസ്‌ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ ആഞ്ഞടിച്ച് കത്തോലിക്കാ സഭ

ചത്തീസ്‌ഗഢിൽ കന്യാസ്ത്രീകളുടെ അറസ്റ്റ് ബിജെപിക്ക് മേൽ ഇടിത്തീ പോലെ വന്ന് പതിച്ചിരിക്കുകയാണ്. സഭകളെ തങ്ങളുടെ പക്ഷത്താക്കിക്കൊണ്ട് ക്രിസ്ത്യൻ വോട്ടുകൾ ഏകീകരിക്കാനുള്ള ബിജെപി ശ്രമങ്ങൾ വിഫലമാകുന്നതിന്റെ സൂചനകളാണ് കണ്ടുകൊണ്ടിരിക്കുന്നത്.

ബിജെപിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ട് കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപിക രംഗത്തെത്തിയിരിക്കുകയാണ്. കന്യാസ്ത്രീകളെ പുറത്തിറക്കിയത് മാത്രമല്ല, അകത്താക്കിയതും ആരുടെ ബലത്തിലാണെന്ന് അറിയാമെന്നും അതൊക്കെ ക്രിസ്‌ത്യാനികളെ ആരുംപറഞ്ഞു മനസ്സിലാക്കേണ്ടതില്ലെന്നും ദീപികയുടെ മുഖപ്രസംഗത്തിൽ പറയുന്നു.

Also Read : ദീപികയും കത്തോലിക്കസഭയും ബിജെപിയുടെ അച്ചാരം വാങ്ങി; മോദികാലത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥ തരൂര്‍ കാണുന്നില്ല; വിമര്‍ശനവുമായി വൈദികന്‍

ന്യൂനപക്ഷങ്ങളുടെ മുഖം അടിച്ചുപൊളിക്കാൻ നാടു നിരങ്ങുന്ന ജ്യോതിശർമമാരും കേരളത്തിലുൾപ്പെടെയുള്ള അവരുടെ വിഷപ്പതിപ്പുകളും ഫണമടക്കിക്കിടപ്പാണ് .പോലീസിനെയും സർക്കാർ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി കന്യാസ്ത്രീമാർക്കും കൂടെയുള്ളവർക്കും നേരേ ആക്രമണം അഴിച്ചുവിട്ട ജ്യോതി ശർമയെന്ന സ്ത്രീക്കെതിരേ ഒരു പെറ്റിക്കേസു പോലുമില്ല.

അതേസമയം, നിരപരാധികളായ രണ്ടു കന്യാസ്ത്രീമാർ 52 തടവുകാർക്കൊപ്പം ജയിലിന്റെ തറയിൽ കിടത്തപ്പെട്ടു. ഇതാണ് സബ്‌കാ സാത്, സബ് കാ വികാസ്. ഛത്തീസ്ഗഡ് സംഭവത്തിന്റെ ഒന്നാം അധ്യായമേ കഴിഞ്ഞിട്ടുള്ളൂ. താത്‌കാലിക ആശ്വാസത്തിനപ്പുറം ആഹ്ലാദിക്കാനൊന്നുമില്ല എന്നും ദീപികയുടെ എഡിറ്റോറിയലിൽ പറയുന്നു.

Also Read : രാജീവ് ചന്ദ്രശേഖര്‍ നേരിട്ട് എത്തിയിട്ടും തണുത്ത പ്രതികരണം; ക്രൈസ്തവ സഭകള്‍ ഏറെ അകന്നെന്ന് മനസിലാക്കി ബിജെപി; നീക്കങ്ങള്‍ വേഗത്തിലാക്കി അമിത് ഷാ

ജാമ്യം ലഭിച്ചെങ്കിലും പ്രതിഷേധം തുടരുമെന്നും നിയമനടപടികളിലൂടെ കടന്നുപോകുന്ന കന്യാസ്ത്രീകൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ പുറപ്പെടുവിച്ച ഇടയലേഖനത്തിൽ പറയുന്നു. ക്രിസ്ത്യൻ വോട്ടുകളെ ചേർത്തുനിർത്താമെന്ന എന്ന ബിജെപി തന്ത്രത്തിന് തിരിച്ചടിയാവുകയാണ്.

2014 മുതൽ ഭാരതത്തിൽ നടന്നുവരുന്ന ആസൂത്രിതമായ ക്രൈസ്‌തവ പീഡനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 4091 സംഭവങ്ങളിലെ ഏറ്റവും ഒടുവിലത്തേതാണ് 2025 ജൂലൈ 25ന് അന്യായമായി തടവിലാക്കപ്പെട്ട സി. വന്ദന ഫ്രാൻസിസ്, സി. പ്രീതി മേരി എന്നിവരുടേത് എന്നും ഇടയലേഖനത്തിൽ പറയുന്നുണ്ട്.

എൽഡിഎഫിൽ നിന്നും യുഡിഎഫിൽ നിന്നും പരമാവധി വോട്ടുകൾ ചോർത്തിയെടുക്കാനുള്ള ബിജെപി ശ്രമം പാളിപ്പോകുന്നു എന്ന റിപ്പോർട്ടുകളാണ് ഇതിന് പിന്നാലെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ക്രിസ്ത്യൻ വിഭാഗത്തിന്റെ വോട്ട് നേടാൻ ബിജെപി നടത്തുന്ന നിരന്തരമായ ശ്രമങ്ങൾക്കു മേൽ ഇടുത്തി പോലെ ചത്തീസ്‌ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് മാറിയിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top