നടുറോടിൽ വയോധികന് ക്രൂര മർദ്ദനം; അനധികൃത നിർമ്മാണം ചോദ്യം ചെയ്തത്തിന്

തലസ്ഥാന നഗരിയിൽ അനധികൃതമായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതിനാണ് നടുറോടിൽ ഡൽഹി സ്വദേശിയെ ക്രൂരമായി മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ വിവാദത്തിനാണ് വഴി വച്ചത്. ഡൽഹിയിലെ സരിത വിഹാറിലാണ് രഘുരാജ് സിംഗ് എന്ന വയോധികന് നേരെ ക്രൂരത അരങ്ങേറിയത്.

ലജ്പത് നഗറിലേക്ക് കാറിൽ പോകുമ്പോഴാണ് ബൈക്കിലെത്തിയ രണ്ട് പേർ അദ്ദേഹത്തെ തടഞ്ഞു നിർത്തിയത്. അക്രമികൾ കാറിന്റെ ചില്ല് തകർത്തു. തുടർന്ന് അദ്ദേഹത്തെ കാറിൽ നിന്നും വലിച്ചിറക്കി റോഡിലിട്ട് അടിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയായ മോഹിത് കുമാറിനെ അറസ്റ്റ് ചെയ്തു.

അനധികൃത നിർമ്മാണം തടയണമെന്ന് ആവശ്യപ്പെടുന്ന പൗരന്മാർക്ക് നേരെ അതിക്രമം നടക്കുന്നത് ഡൽഹിയിൽ പതിവാണ്. ഈ വിഷയത്തിൽ ഭരണകൂടം കർശന നടപടി സ്വീകരിക്കണമെന്നും സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടു. മർദ്ദനമേറ്റ യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹം ചികിത്സയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top