മുംബൈ തെരുവിലുറങ്ങുന്നത് ക്രിക്കറ്റർ സലിം ദുറാനിയുടെ ഭാര്യയോ? വൈറൽ വീഡിയോയുടെ വാസ്തവം തേടി നെറ്റിസൺസ്

ദുബായിൽ വിമാനക്കമ്പനി നടത്തിയ സംരംഭക, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സലിം ദുറാനിയുടെ ഭാര്യ എന്നെല്ലാം സ്വയം വിശേഷിപ്പിച്ച് മുംബൈയിലെ ബേലാപ്പൂർ മെട്രോ സ്റ്റേഷനിൽ അവശനിലയിൽ കാണപ്പെട്ട വയോധികയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രേഖ ശ്രീവാസ്തവ എന്നാണ് ഇവർ പേര് പറഞ്ഞത്.

ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. എന്നാൽ ജീവിതത്തിൽ പെട്ടെന്നുണ്ടായ വലിയ തിരിച്ചടിയെ തുടർന്ന് സാമ്പത്തികമായി തകരുകയും സ്വന്തം ബംഗ്ലാവ് ഉൾപ്പെടെയുള്ള സമ്പാദ്യങ്ങളെല്ലാം വിൽക്കേണ്ടി വരികയും ചെയ്തുവെന്ന് ഇവർ അവകാശപ്പെടുന്നു. സലിം ദുറാനി ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് രാജ്യം മുഴുവൻ അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്നതായും പ്രമുഖരായ പലരെയും പരിചയപ്പെട്ടിരുന്നതായും ഇവർ വീഡിയോയിൽ പറയുന്നുണ്ട്.

എന്നാൽ, സലിം ദുറാനിയുടെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. ദുറാനിയുടെ ജീവചരിത്രങ്ങളിലോ ഔദ്യോഗിക രേഖകളിലോ രേഖ ശ്രീവാസ്തവ എന്ന ഭാര്യയെക്കുറിച്ചോ ദുബായിലെ ബിസിനസ്സിനെക്കുറിച്ചോ പരാമർശമില്ല. ഇതിനുമുമ്പ് ഇവരെ വൃന്ദാവനിലും വാരണാസിയിലും സമാനമായ അവസ്ഥയിൽ കണ്ടിരുന്നതായും ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സലിം ദുറാനി. അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ജനിച്ച് പിന്നീട് ജാംനഗറിലേക്ക് മാറിയ അദ്ദേഹം, 1961-62 കാലഘട്ടത്തിൽ ഇംഗ്ലണ്ടിന് എതിരെയുള്ള ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. അർജുന അവാർഡ് ലഭിച്ച ആദ്യ ക്രിക്കറ്റ് താരം കൂടിയാണ് അദ്ദേഹം. 2023ൽ 88-ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top