‘വോട്ട് മോഷണം’ കോൺഗ്രസിന്റെ മാത്രം ആരോപണം! കൈ കഴുകി ‘ഇന്ത്യ’ സഖ്യം

കോൺഗ്രസ് പ്രചരിപ്പിക്കുന്ന ‘വോട്ട് മോഷണം’ എന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ‘ഇന്ത്യ’ മുന്നണിക്ക് ഒരു ബന്ധവുമില്ലെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിൽ.

‘ഓരോ പാർട്ടിക്കും അവരുടെ അജണ്ട തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. വോട്ട് മോഷണം അവരുടെ പ്രധാന വിഷയമായി തിരഞ്ഞെടുക്കാൻ കോൺഗ്രസിന് സ്വാതന്ത്ര്യമുണ്ട്. അവർ എന്തുചെയ്യണമെന്ന് ഞങ്ങൾ പറയേണ്ട കാര്യമില്ല. അവർക്ക് അവരുടെ വിഷയം തിരഞ്ഞെടുക്കാം, ഞങ്ങൾ ഞങ്ങളുടെ വിഷയവും തിരഞ്ഞെടുക്കും.’എന്നാണ് അബ്ദുള്ള വ്യക്തമാക്കിയത്.

ബിജെപി വോട്ടിംഗ് പ്രക്രിയയിൽ കൃത്രിമം കാണിച്ചെന്ന് ആരോപിച്ചുകൊണ്ട് കോൺഗ്രസ് ഡൽഹിയിൽ വലിയ റാലി നടത്തിയിരുന്നു. ഈ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തള്ളിക്കളഞ്ഞിട്ടുണ്ട്. ‘ഇന്ത്യ’ മുന്നണി ലൈഫ് സപ്പോർട്ടിലാണെന്ന് ഒമർ അബ്ദുള്ള ഒരാഴ്ച മുമ്പ് പറഞ്ഞിരുന്നു. ഈ പരാമർശത്തിന് സഖ്യകക്ഷികൾക്കിടയിൽ വലിയ ചർച്ചയുണ്ടായി. ബിഹാർ സീറ്റ് പങ്കുവെക്കലിലെ പ്രശ്നങ്ങൾ കാരണമാണ് നിതീഷ് കുമാർ എൻഡിഎയിലേക്ക് തിരിച്ചുപോയതെന്നും അബ്ദുള്ള കുറ്റപ്പെടുത്തി.

എന്നാൽ, ഇതിനെ വിമർശിച്ചു ആർജെഡി രംഗത്തെത്തിയിരുന്നു. ഇന്ത്യ സഖ്യത്തിൽ ഒമർ അബ്ദുള്ളയുമുണ്ട്. സഖ്യത്തെ രക്ഷിക്കാൻ അദ്ദേഹം എന്തുചെയ്തു. വെറുതെ കുറ്റപ്പെടുത്തരുത് എന്നാണ് മനോജ് ത്സാ പറഞ്ഞത്. സഖ്യത്തിലെ എല്ലാ പാർട്ടികളും സ്വയം വിലയിരുത്തൽ നടത്തണമെന്നും ഡി രാജയും ആവശ്യപ്പെട്ടു. ഒമർ അബ്ദുള്ള പറഞ്ഞത് തെറ്റാണ്. ഇന്ത്യ സഖ്യം ലൈഫ് സപ്പോർട്ടിലല്ല, അത് മരിച്ചുപോയി, ലോക്‌സഭാ തിരഞ്ഞെടുപ്പോടെ സഖ്യം അവസാനിച്ചു. അതിന് നേതാവുമില്ല, നയവുമില്ലന്നാണ് ബിജെപിയിലെ ഷാനവാസ് ഹുസൈൻ പ്രതികരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top