ഓണമായപ്പോൾ വാഴയിലയ്ക്ക് വിപണിയിൽ തീവില; ഇരുനൂറ് ഇലയ്ക്ക് വില രണ്ടായിരം

ഓണത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് വാഴയില. തിരുവോണം എത്തിയതോടെ പച്ചക്കറികൾക്കും പൂക്കൾക്കും മാത്രമല്ല വാഴയിലയ്ക്കും പൊള്ളുന്ന വിലയാണ്. ഒരു വാഴയിലയ്ക്ക് 10 രൂപ വരെയാണ് വിപണിയിലെ വില. 200 ഇല അടങ്ങിയ ഒരു കെട്ട് വാങ്ങണമെങ്കിൽ 2000 രൂപ നൽകേണ്ടിവരും. ഒരുമാസം മുമ്പ് നാലു മുതൽ 5 രൂപ വരെയായിരുന്ന വാഴയിലയാണ് ഇപ്പോൾ 10ൽ എത്തിയിരിക്കുന്നത്.

വില വർധിച്ചതോടെ ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്നത് തമിഴ്നാടും കർണാടകയും ആണ്. ഈ ജില്ലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ വാഴയില വിപണിയിൽ എത്തുന്നത്. ഓണം മുന്നിൽ കണ്ട് വാഴയിലയ്ക്ക് വേണ്ടി മാത്രം വാഴ കൃഷി ചെയ്യുന്ന കർഷകരും തമിഴ്നാട്ടിൽ ഉണ്ട്. തൂത്തുക്കുടി, തിരുനെൽവേലി, കാവൽകിണർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായി വാഴയില എത്തുന്നത്.വിപണിയിൽ പേപ്പർ ഇല സുലഭമാണെങ്കിലും ഇപ്പോഴും ഓണത്തിന് വാഴയില തന്നെ വേണം എന്ന നിർബന്ധത്തിൽ ആണ് പലരും.

ഓണാഘോഷം മാത്രമല്ല ചിങ്ങമാസത്തിലെ വിവാഹം ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾക്കും വാഴയില നിർബന്ധമാണ്. ചിങ്ങമാസത്തിൽ മാത്രം രണ്ടിരട്ടിയിലധികം വാഴയിലയാണ് വിറ്റു പോകുന്നത് എന്നാണ് കണക്ക്. സദ്യ ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്കും വാഴയില നിർബന്ധമായതിനാൽ ഹോട്ടൽ ഉടമകളും കാറ്ററിംഗ് സർവീസുകാരും ഇതുതന്നെയാണ് ഉപയോഗിക്കുന്നത്. അത് തന്നെയാണ് വാഴയിലയ്ക്ക് ഇത്ര ഡിമാൻഡ് വരാൻ കാരണവും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top