25 കോടി ലഭിച്ചത് നെട്ടൂർ സ്വദേശിക്ക്; മാധ്യമങ്ങളെ കാണാനൊരുങ്ങി ഭാഗ്യശാലി; മൂന്നാം സമ്മാനം കുടുംബശ്രീ അംഗങ്ങൾക്ക്

തിരുവോണം ബമ്പറിന്റെ 25 കോടി ലഭിച്ചത് നെട്ടൂർ സ്വദേശിക്കെന്ന് സൂചന. എറണാകുളം നെട്ടൂരിൽ വിറ്റ TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്. ലോട്ടറി ഏജന്റ് ആയ ലത്തീഷ് വിറ്റ ടിക്കറ്റ് ആണ് 25 കോടി ലഭിച്ചത്. ഭാഗ്യശാലി സ്ത്രീ ആണെന്നാണ് വിവരം. ലതീഷിന്റെ സുഹൃത്തുതിന് ഇവർ ലോട്ടറി കാണിച്ചെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഭാഗ്യശാലി മാധ്യമങ്ങളെ കാണുമെന്നാണ് ലത്തീഷ് അറിയിച്ചത്. നിലവിൽ കോടിപതി വീട് പൂട്ടി മകളുടെ വീട്ടിൽ പോയെന്നാണ് വിവരം.

അതേസമയം, മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ലഭിച്ചത് കുടുംബശ്രീ അംഗങ്ങൾക്കാണ്. അഞ്ചുപേർ ചേർനെടുത്ത ടിക്കറ്റിനാണ് മൂന്നാം സമ്മാനം അടിച്ചത്. കോട്ടയം പയ്യാനിത്തോട്ടം സൂര്യ കുടുംബശ്രീയിലെ അംഗങ്ങളായ സൗമ്യ സുജീവ്, ഉഷ മോഹനൻ സാലി സാബു, ഉഷാ സാബു എന്നിവർ ചേർന്നെടുത്ത TH 668650 എന്ന് നമ്പറിലാണ് 50 ലക്ഷം ലഭിച്ചത്. നൂറു രൂപ വീതം പിരിച്ചെടുത്താണ് പൂഞ്ഞാർ സ്വദേശി മനോജിന്റെ പക്കൽ നിന്ന് ഇവർ ടിക്കറ്റ് വാങ്ങിയത്. സമ്മാനാർഹമായ ടിക്കറ്റ് ഇവർ കേരള ഗ്രാമീൺ ബാങ്കിന്റെ പൂഞ്ഞാർ ശാഖയിൽ ഏൽപ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top