ഇതുവരെ ഓണം ബമ്പർ എടുത്തില്ലേ? പേടിക്കണ്ട നറുക്കെടുപ്പ് നീട്ടി വച്ചു; അറിയാം കാരണങ്ങൾ

നാളെ നടക്കാനിരുന്ന ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് നീട്ടി വച്ചു. അടുത്തമാസം നാലിനായിരിക്കും നറുക്കെടുപ്പ് . ഏജന്റ്മാരുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം എന്നാണ് അറിയിപ്പ്. ജിഎസ്ടിയിലെ മാറ്റവും മഴയും വില്പനയെ ബാധിച്ചിട്ടുണ്ട്. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഏറ്റവും വലിയ സമ്മാനമായ 25 കോടി രൂപക്ക് വേണ്ടിയുള്ള ഭാഗ്യപരീക്ഷണം നടത്താൻ കൂടുതൽ ആളുകൾക്ക് അവസരം ലഭിക്കും. മുൻ വർഷങ്ങളിലേത് പോലെ പാലക്കാട് ജില്ലയിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റിരിക്കുന്നത്.
മാസത്തിന്റെ തുടക്കം തന്നെ നറുക്കെടുപ്പ് നടത്തുന്നതിലൂടെ കൂടുതൽ ആളുകളെക്കൊണ്ട് ലോട്ടറി എടുപ്പിക്കാനുള്ള ശ്രമാണ് ലോട്ടറി വകുപ്പ് നടത്തുന്നതെന്ന് വിലയിരുത്തപ്പെടുന്നു. 25 കോടി രൂപയാണ് ഈ വർഷത്തെ ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാനം. 75 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഏജൻറുമാർക്ക് നൽകിയത്. 500 രൂപയാണ് ടിക്കറ്റ് വില. ഇതുവരെ 70 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷം 71.43 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here