ഓണം ബെവ്‌കോ തൂക്കി; നടന്നത് റെക്കോഡ് മദ്യ വിൽപ്പന
September 8, 2025 2:53 PM

ഓണക്കാലം മദ്യപിച്ച് ആഘോഷിച്ച് മലയാളികൾ. കേരളത്തിലെ റെക്കോർഡ് മദ്യ വില്പന കണക്കുകൾ പുറത്ത്. ഈ ഓണക്കാലത്ത് ബെവ്‌കോയിലൂടെ മാത്രം 920.74 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കാണിത്. ഓണക്കാലത്ത് ഉത്രാടം ദിനത്തിലായിരുന്നു ഏറ്റവും കൂടുതൽ മദ്യ വിൽപ്പന നടന്നത്. തിരുവോണ ദിവസം മദ്യക്കടകൾ പ്രവർത്തിച്ചിരുന്നില്ല.
ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ഓണക്കാല മദ്യവിൽപ്പന കണക്കാണിത്. 2024 ലെ 842.07 കോടി രൂപയുടെ മദ്യ വിൽപ്പനയാണ് കേരളത്തിൽ നടന്നത്. 9.34 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ബെവ്കോയുടെ ആറ് ഔട്ട്ലെറ്റകളിൽ ഒരു കോടിയിലധികം രൂപയുടെ വിൽപ്പന നടന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here