ചാല മാർക്കറ്റിൽ പരിശോധന; പതിനൊന്ന് വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി

ഓണത്തോട് അനുബന്ധിച്ച് കടകളിൽ പരിശോധന. പൊതുവിതരണ ലീഗൽ മെട്രോളജി വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്. ചാല മാർക്കറ്റ് കേന്ദ്രീകരിച്ചാണ് കൂടുതലും പരിശോധനകൾ നടന്നത്. പച്ചക്കറി, ബേക്കറി, റസ്റ്റോറന്റ് പലചരക്ക് വിഭാഗങ്ങളിലായി 25 ഓളം കടകളിലാണ് പരിശോധന നടന്നത്
തൂക്കത്തിൽ കുറവ് കാണിച്ച ത്രാസുകളും ലൈസൻസ് എടുക്കാത്തതും പുതുക്കാത്തത്തുമായ കടകളും സീൽ ചെയ്തു. പതിനൊന്ന് വ്യാപാരസ്ഥാപനങ്ങൾക്ക് എതിരെയാണ് നടപടി എടുത്തത്. ഇവരിൽനിന്ന് 17,000 രൂപ പിഴയും ഈടാക്കി.
നോട്ടീസ് നല്‍കിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. വിലവിവരപ്പട്ടിക കർശനമായി പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെവിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here