കിറ്റും പോരാഞ്ഞ് ഗിഫ്റ്റ് കാർഡുമിറക്കാൻ സർക്കാർ; തിരഞ്ഞെടുപ്പുകൾക്കൊപ്പം സൗജന്യപ്പെരുമഴ പ്രതീക്ഷിക്കാം

മലയാളികൾക്ക് അല്ലലില്ലാതെ ഓണം ആഘോഷിക്കാൻ സർക്കാരിന്റെ കരുതൽ എന്ന മട്ടിലാണ് വീണ്ടും സൗജന്യ ഓണകിറ്റ് എന്ന ആശയം വീണ്ടും കൊണ്ടുവന്നത്. ഓണകിറ്റ് മാത്രമല്ല സപ്ലൈകോയുടെ ഗിഫ്റ്റ് കാർഡുകളും കളത്തിൽ ഇറക്കിയിരിക്കുകയാണ് പിണറായി സർക്കാർ. ആറുലക്ഷം കുടുംബങ്ങൾക്കു കിറ്റ് ലഭ്യമാകുമെന്നാണ് കണക്കുകൾ നിരത്തി സർക്കാർ പറഞ്ഞത്.
Also Read: വീണ്ടും സൗജന്യ ഓണകിറ്റ്; സർക്കാർ ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പോ… പിണറായി ബുദ്ധിയിൽ തമിഴ്നാട് തോൽക്കും
ആദ്യമായാണ് സപ്ലൈകോ ഗിഫ്റ്റ് കാർഡുകൾ ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. 1000 രൂപ, 500 രൂപ എന്നിങ്ങനെ രണ്ട് തരം കാർഡുകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. 1225 രൂപ വില വരുന്ന ‘സമൃദ്ധി ഓണക്കിറ്റ്’ 1000 രൂപയ്ക്കും 625 രൂപ വില വരുന്ന ‘മിനി സമൃദ്ധി കിറ്റ്’ 500 രൂപയ്ക്കും സപ്ലൈകോകളിൽ നിന്ന് ലഭിക്കും. കൂടാതെ, 305 രൂപ വില വരുന്ന ‘ശബരി സിഗ്നേച്ചർ കിറ്റ്’ 229 രൂപയ്ക്കും ലഭ്യമാകും.
വോട്ടിനു നിയമപരമല്ലാത്ത രീതിയിൽ പണം കൊടുക്കുന്ന ഏർപ്പാട് പലയിടങ്ങളിലും ഉണ്ട് . തമിഴ്നാട് രാഷ്ട്രീയത്തിലാണ് ഇത് കൂടുതലും കണ്ടു വരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണോ ഓണകിറ്റിന് പുറമെ ഗിഫ്റ് കാർഡും നൽകുന്നത് എന്നും സംശയിക്കുന്നവരുമുണ്ട്. ഇതിനും മുൻപും വോട്ടു പിടിക്കാൻ തമിഴ്നാട് ശൈലി പിണറായി സർക്കാർ കൊണ്ടുവന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഗിഫ്റ്റ് കാർഡും കിറ്റും ഇറക്കി തദ്ദേശ തിരെഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഒരു കിറ്റ് കൂടി കിട്ടുമെന്ന പ്രതീക്ഷ വയ്ക്കുന്നവരുമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here