ഓണസദ്യയിലും പൊളിറ്റിക്സ് ; സതീശന് സദ്യ തൃപ്തിയായില്ലെന്ന് സോഷ്യൽ മീഡിയ നിരീക്ഷണം

മുഖ്യമന്ത്രി സംഘടിപ്പിച്ച ഓണാഘോഷത്തിലെ സദ്യ, പ്രതിപക്ഷ നേതാവിന് തൃപ്തികരമായില്ല എന്നാണ് സോഷ്യൽ മീഡിയയിൽ പലരുടെയും നിരീക്ഷണം. പിണറായി വിജയനൊപ്പം സദ്യ കഴിച്ചുകഴിഞ്ഞ് ഇല മടക്കിയതിൻ്റെ ഫോട്ടോ വച്ചാണ് ഈ നിഗമനം. സദ്യ തൃപ്തികരം എങ്കിൽ സ്വന്തം വശത്തേക്ക്, അതായത് ഇല അകത്തേക്ക് മടക്കുമെന്നും, അല്ലെങ്കിൽ പുറത്തേക്ക് മടക്കും എന്നുമുള്ള സദ്യയൂണിലെ കീഴ്വഴക്കം ചൂണ്ടിക്കാണിച്ചാണ് സോഷ്യൽ മീഡിയ ചർച്ചകൾ.
Also Read: ആചാര സംരക്ഷണത്തിന് രക്തസാക്ഷിയായ ചന്ദ്രൻ ഉണ്ണിത്താനെ എല്ലാവരും മറന്നു; കൊലപാതകികൾ പാർട്ടി സംരക്ഷണയിൽ
മുഖ്യമന്ത്രിയുടെ മുന്നിലെ ഇല അകത്തേക്ക് മടക്കിയ നിലയിൽ ഫോട്ടോയിൽ കാണാം. അദ്ദേഹത്തിന് സദ്യ ‘ക്ഷ ബോധിച്ചു’ എന്നാണ് അതിനർത്ഥം എന്നാണ് പലരുടെയും വിലയിരുത്തൽ. അദ്ദേഹമൊരുക്കിയ സദ്യയാകുമ്പോൾ അങ്ങനെ തന്നെയാകണമല്ലോ… !!
സദ്യയിലെ ഇലമടക്കം പോലും നിരീക്ഷിച്ച് വിലയിരുത്തുന്ന ‘നവ പൊളിറ്റിക്കൽ’ തർക്കങ്ങൾക്ക് കൂടി ഈ ഓണക്കാലത്ത് സൈബറിടം വേദിയാകുന്നു എന്ന കൌതുകാണ് മുന്നിൽ നിൽക്കുന്നത്. ഫോട്ടോയ്ക്ക് താഴെ രാഷ്ട്രീയത്തിന് ഉപരിയായി എല്ലാ പാർട്ടികളുടെയും അണികൾ രസകരമായ കമന്റുകളും പങ്കുവയ്ക്കുന്നുണ്ട്. അങ്ങനെ തൽക്കാലത്തേക്ക് എങ്കിലും സംഘർഷത്തേക്കാൾ സമഭാവനയുടേതായി ഈ ഓണം എന്നും ആശ്വസിക്കാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here