ഓണം മാത്രമല്ല; സെപ്റ്റംബർ 5 ആഘോഷങ്ങളുടെ ദിനം; അറിയാം പ്രത്യേകതകൾ

കർക്കിടകത്തിന്റെ വറുതിക്ക് ശേഷം വീണ്ടുമൊരു ഓണക്കാലം വന്നെത്തിയിരിക്കുന്നു. ഈ ഓണത്തിന് മധുരമേറും. സവിശേഷമായ മൂന്ന് പ്രധാന ആഘോഷങ്ങളാണ് ഒന്നിച്ച് വന്നിരിക്കുന്നത്. ഓണത്തിന്റെ ആർപ്പുവിളികൾക്കൊപ്പം തന്നെ നബിദിനത്തിന്റെ സ്നേഹ സന്ദേശങ്ങളും ഉയർന്നു കേൾക്കുകയാണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നബിദിന റാലികളും, വിവിധ കലാപരിപാടികളും ആരംഭിച്ചിരിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനമാണ് ഇന്ന് വിശ്വാസികൾ കൊണ്ടാടുന്നത്. ‘സർവർക്കും ഗുണം ചെയ്യുന്നവരാണ് ഉത്തമ മനുഷ്യരെന്ന പ്രവാചകന്റെ ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്ന്’ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നബിദിന സന്ദേശത്തിൽ പറഞ്ഞു.
Also Read : ഈ അധ്യാപകദിനത്തിൽ ഈ രണ്ടുപേരുടെ യാതനക്ക് ആര് മറുപടി പറയും? കള്ളപ്പരാതിക്കാരെ എസ്എഫ്ഐ തള്ളിപ്പറയുമോ
ഓണാശംസകളും നബിദിനാശംസകളും പങ്കുവയ്ക്കുന്നതിനോടൊപ്പം തന്നെ ആളുകൾ അധ്യാപകദിന ആശംസകളും പങ്ക് വയ്‌ക്കുന്നു. ലോകമെമ്പാടും ഒക്ടോബർ അഞ്ചിനാണ് അധ്യാപക ദിനം ആചരിക്കുന്നതെങ്കിൽ ഇന്ത്യയിൽ അധ്യാപക ദിനം സെപ്റ്റംബർ അഞ്ചിനാണ്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും അധ്യാപകനുമായ സർവ്വേപ്പള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമാണ് അധ്യാപക ദിനമായി ആഘോഷിക്കുന്നത്. സ്കൂളുകൾ അവധിയായതിനാൽ തന്നെ സോഷ്യൽ മീഡിയയിലാണ് മലയാളികളുടെ ഇപ്രാവശ്യത്തെ അധ്യാപക ദിനം. മുന്നോട്ടുള്ള പാതകളിൽ തങ്ങൾക്ക് വെളിച്ചം പകർന്ന അധ്യാപകർക്ക് ആശംസ സന്ദേശങ്ങൾ അയച്ചുകൊണ്ട് മലയാളികൾ അധ്യാപക ദിനം ആഘോഷിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here