യുവാക്കൾക്കായി ഒരു ലക്ഷം കോടി തൊഴിൽ പദ്ധതി; വിലക്കയറ്റം തടയാനായി ജിഎസ്ടി പരിഷ്‌ക്കരണം; സ്വാതന്ത്ര്യ പുലരിയിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി നരേന്ദ്രമോദി

യുവാക്കൾക്കായി ഒരു ലക്ഷം കോടി തൊഴിൽ പദ്ധതി നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 79-ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗം 103 മിനിറ്റ് നീണ്ടു നിന്നു.

Also Read : ട്രംപിനെതിരെ മോദി; ഇന്ത്യ അമേരിക്ക ബന്ധം വഷളാകുന്നു

ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പരിഷ്‌ക്കരണത്തിലൂടെ നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന രീതിയിലാകും പരിഷ്കരണമെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾക്കുള്ള ഒരു ലക്ഷം കോടി തൊഴിൽ പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Also Read : മോദി ഈ വർഷം ഒഴിയുമോ? പൊതുപ്രവർത്തകർ 75ആം വയസിൽ വിരമിക്കണമെന്ന് മോഹൻ ഭാഗവത്

ഓപ്പറേഷൻ സിന്ദുറിൽ പങ്കെടുത്ത ധീര ജവാന്മാർക്ക് സല്യൂട്ട് നൽകുന്നുവെന്നും മോദി അറിയിച്ചു. രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയിൽ പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയിൽ എത്തിയത്. പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ നിലപാട് പ്രധാന മന്ത്രി വ്യക്തമാക്കി. ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ടെന്ന് പറഞ്ഞ് യുഎസിന്റെ ‘തീരുവ ഭീഷണി’യെയും അദ്ദേഹം പരോക്ഷമായി വിമർശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top