നിപ്പ ബാധിച്ച് മരിച്ചയാളുടെ മകനും രോഗബാധ; ഹൈറിസ്‌ക് കാറ്റഗറിയില്‍ കര്‍ശന നിരീക്ഷണം

പാലക്കാട് ആശങ്ക വര്‍ദ്ധിപ്പിച്ച് ഒരു നിപ്പ കേസു കൂടി റിപ്പോര്‍ട്ട് ചെയ്തു. ചങ്ങലീരിയില്‍ നിപ്പ ബാധിച്ചു മരിച്ച വ്യക്തിയുടെ മകനാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പോസിറ്റീവായത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധയിലാണ് നിപ്പ കണ്ടെത്തിയത്.നിലവില്‍ രോഗി പാലക്കാട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ആദ്യ രോഗിയുടെ സമ്പര്‍ക്ക പട്ടികയിലെ ഹൈറിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ കര്‍ശന നിരീക്ഷണത്തിലായിരുന്നു. അച്ഛന്‍ അവശനിലയില്‍ ആകുന്ന സമയത്തെല്ലാം ഒപ്പമുണ്ടായിരുന്നത് മകനാണ്. ഇതോടെ പാലക്കാട് മൂന്ന് കേസുകളാണ് തുടരെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ 106 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അതില്‍ 31 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 75 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.
സമ്പര്‍ക്ക പട്ടികയിലെ ഒരാള്‍ക്കു കൂടി രോഗം ബാധിച്ചതോടെ ആരോഗ്യ വകുപ്പ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ മുഴുവന്‍ പരിശോധനക്ക് വിധേയരാക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here