‘500 കോടി ഉണ്ടെങ്കിൽ മുഖ്യമന്ത്രി ആവാം’! സിദ്ദുവിന്റെ ഭാര്യയുടെ തുറന്നു പറച്ചിൽ

കോൺഗ്രസ് പാർട്ടി നവജ്യോത് സിംഗ് സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന് ഭാര്യ നവജ്യോത് കൗർ സിദ്ദു. പഞ്ചാബിനെ മികച്ച സംസ്ഥാനമാക്കാൻ തനിക്ക് സാധിക്കുമെന്ന് സിദ്ദുവിന് വിശ്വാസമുണ്ട്. പക്ഷേ, മുഖ്യമന്ത്രി കസേര കിട്ടാൻ പണം കൊടുക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.
‘500 കോടിയുടെ സ്യൂട്ട്കേസ് നൽകുന്നവരാണ് മുഖ്യമന്ത്രിയായി മാറുന്നത്’.
അങ്ങനെ കോടികൾ കൊടുത്ത് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ കഴിയില്ല,അതിനുള്ള പണവും ഇല്ല. ഏതെങ്കിലും പാർട്ടി സിദ്ദുവിന് പഞ്ചാബിനെ നന്നാക്കാനുള്ള അധികാരം നൽകുകയാണെങ്കിൽ അദ്ദേഹം തീർച്ചയായും തിരിച്ചെത്തുമെന്നും കൗർ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് പാർട്ടിയിൽ വലിയ പ്രശ്നങ്ങളുണ്ട്. നിലവിൽ അഞ്ച് നേതാക്കൾ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് അവർ സിദ്ദുവിനെ വളരാൻ സമ്മതിക്കില്ല. ഇത് ഹൈക്കമാൻഡ് മനസ്സിലാക്കണം. സിദ്ദു കോൺഗ്രസിനോട് കൂറുള്ളയാളാണ്. എന്നാൽ അദ്ദേഹത്തിന് ഇപ്പോൾ നല്ല വരുമാനമുണ്ട്, സന്തോഷവാനാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ മാത്രമേ അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരൂ എന്നും നവജ്യോത് കൗർ സിദ്ദു വ്യക്തമാക്കി. സിദ്ദു ഇപ്പോൾ ഐപിഎൽ കമന്ററിയുമായി മുന്നോട്ട് പോകുകയാണ്. 2027ലാണ് പഞ്ചാബിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here