ഓൺലൈൻ വഴി മദ്യം; വിതരണം സ്വിഗ്ഗി വഴി; ശുപാർശയുമായി ബെവ്കോ

ഓൺലൈനായി മദ്യവിൽപന നടത്തുന്നതുമായി ബന്ധപ്പെട്ട ശുപാർശ ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി സർക്കാറിന് സമർപ്പിച്ചു. ആപ്പിലൂടെ ബുക്ക് ചെയ്യുന്നവർക്ക് മദ്യം വീട്ടിലെത്തിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം. ഓൺലൈൻ വിൽപനക്കായി പുതിയ മൊബൈൽ ആപ്ലിക്കേഷനും ബെവ്കോ അവതരിപ്പിച്ചിട്ടുണ്ട്. സ്വിഗ്ഗിയടക്കമുള്ള കമ്പനികൾ പദ്ധതിയോട് താൽപര്യം അറിയിച്ചു. 23 വയസ്സ് പൂർത്തിയായവർക്ക് മാത്രം മദ്യം നൽകാനാണ് ശുപാർശ. തിരിച്ചറിയൽ കാർഡുകൾ നോക്കി ഇക്കാര്യം ഉറപ്പാക്കും. ഒരു തവണ മൂന്നു ലീറ്റർ മദ്യം ഓർഡർ ചെയ്യാം.

കൂടുതൽ വിതരണ കമ്പനികൾ രംഗത്തെത്തിയാൽ ടെൻഡർ വിളിക്കും. മദ്യ വിതരണത്തിൻ്റെ പൂർണ ഉത്തരവാദിത്തം വിതരണ കമ്പനിക്കായിരിക്കും. കോവിഡ് കാലത്ത് മദ്യം ഓൺലൈനിലൂടെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. തിരക്ക് ഒഴിവാക്കാൻ ആപ്പിലുടെയായിരുന്നു ബുക്കിങ്. ഇതിനുശേഷം വാതിൽപ്പടി മദ്യവിതരണം ആലോചിച്ചെങ്കിലും ചർച്ചകൾ മുന്നോട്ടുപോയില്ല.

Also Read : ബിവറേജസിലേക്ക് പോകുമ്പോള്‍ 20 രൂപ അധികം കരുതുക; പ്ലാസ്റ്റിക് ബോട്ടിലില്‍ മദ്യം ലഭിക്കാന്‍ ഡെപ്പോസിറ്റ് കൊടുക്കണം

എക്സൈസ് വകുപ്പ് ഇപ്പോഴും വിഷയത്തിൽ കൃത്യമായ തീരുമാനം എടുത്തിട്ടില്ല. ഓൺലൈൻ വിൽപന ആലോചനയില്ലെന്ന നിലപാടിലാണ് എക്സൈസ് മന്ത്രി എം.ബി രാജേഷ്. വരുമാന വർധനവിന് പലവഴികൾ ആലോചിക്കും. ബെവ്കോയുടെ ഭാഗത്തുനിന്ന് പല ശുപാർശകളും വരും. ചർച്ച നടത്തിയിട്ടാണ് തീരുമാനം ഉണ്ടാകുന്നത്. എന്നാൽ നിലവിൽ മദ്യവിൽപ്പന ഓൺലൈനിലാക്കാൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

മദ്യ വിൽപനയുടെ കാര്യത്തിലടക്കം യാഥാസ്ഥിക മനോഭാവം ഇവിടെ നിലനിൽക്കുന്നുണ്ട്. ഡിസ്റ്റിലറിയുടെ കാര്യം നമ്മുടെ മുന്നിൽ ഉദാഹരണമായുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഡിസ്റ്റിലറി അനുവദിച്ചവർ ഇവിടെ ശക്തമായ വിമർശനം ഉന്നയിച്ചതടക്കം ഓർക്കണം. സമൂഹം പാകപ്പെടാതെ ഒന്നിനെയും അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top