ഓൺലൈൻ ടാക്സികൾ ഇന്ന് ഓടില്ല; അഥവാ ഓടുന്നവരെ തടയും!!

ഊബർ അടക്കം ഓൺലൈൻ ടാക്സി കമ്പനികൾ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് ഡ്രൈവർമാർ നടത്തുന്ന പണിമുടക്ക് ഇന്ന്. സിഐടിയു, ഐഎൻടിയുസി അടക്കം യൂണിയനുകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ടാക്സി വാഹനങ്ങൾ തടഞ്ഞ് സമരം സമ്പൂർണമാക്കാനും ശ്രമമുണ്ടായേക്കും.

സംയുക്ത സംഘടനയായ ഓൺലൈൻ ടാക്സി കമ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് സമരം. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓൺലൈൻ ടാക്സിരംഗത്തെ വിവിധ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്.

പണിമുടക്ക് ഏറ്റവുമധികം ബാധിക്കുക കൊച്ചി നഗരത്തെയാകും. പണിമുടക്കുന്ന ഓൺലൈൻ ടാക്സി ഡ്രൈവർമാർ രാവിലെ പത്ത് മണിയോടെ എറണാകുളം കലക്ടറേറ്റിലേക്ക് മാർച്ച് നയിക്കും. എല്ലാ ജില്ലകളിൽ നിന്നുള്ള ഡ്രൈവർമാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top