ഉമ്മന്‍ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറി താമര കൂടാരത്തില്‍; എന്‍ബി രാജഗോപാല്‍ കോണ്‍ഗ്രസ് വിട്ടു

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന എന്‍ബി രാജഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ദേശീയതയില്‍ ഊന്നി പ്രവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് വിട്ടതെന്നാണ് രാജഗോപാലിന്റെ പ്രതികരണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രാജഗോപാലിന് അംഗത്വം നല്‍കി.

കോണ്‍ഗ്രസ് സര്‍വീസ് സംഘടനയായ എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു എന്‍ബി രാജഗോപാല്‍. കോണ്‍ഗ്രസ് കുറച്ചു നാളുകളായി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോവുകയാണെന്നും ഇനിയും ഇത് അംഗീകരിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.

രാജഗോപാല്‍ മാത്രമല്ല കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആര്‍. സുധാകരന്‍ നായര്‍, സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറി സുകുമാരന്‍ കെ. എന്നിവരും താമര കൊടി പിടിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top