ഭൂട്ടാൻ കാർ കടത്തിൽ110 വാഹനങ്ങളുടെ ഉടമകളെ തിരിച്ചറിഞ്ഞ് കസ്റ്റംസ്; കൂടുതൽ വണ്ടികളും ഈ ജില്ലകളിൽ

ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണ ത്തിൽ കേരളത്തിൽ 110 ആഡം ബര വാഹനങ്ങളുടെ ഉടമകളെ കണ്ടെത്തിയതായി കസ്റ്റംസ്. 39 വാഹനങ്ങൾ പിടിച്ചെടുത്തു. 170 ഭൂട്ടാൻ വാഹനങ്ങളുടെ ഉടമകൾ കേരളത്തിലുണ്ടന്നത് കസ്റ്റംസ് പ്രിവന്റീവ് സംഘം നടത്തിയ രഹസ്യ അന്വേഷണത്തിൽ വ്യക്തമായി.ഇനിയുള്ള വാഹനങ്ങൾ കണ്ടെത്താൻ എംവിഡി, പോലീസ് എന്നീ വിഭാഗങ്ങളുടെ സഹായം തേടിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നാണ് ആർ.ടികളിൽ നിന്നാണു ഏറ്റവും കൂടുതൽ ഭൂട്ടാൻ വാഹനങ്ങൾ കണ്ടെത്തിയത് ഇരുപതെണ്ണം. കോഴിക്കോട് ജില്ലയിൽ നിന്നു 15 വാഹനങ്ങളും. പഴയ വാഹന ങ്ങളുടെ ഷോറും കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണു വാഹനങ്ങൾ പിടിച്ചെടുത്തത്. വീടുകളിൽ സൂക്ഷിച്ചവയുടെ രേഖകൾ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ഭൂട്ടാൻ അതിർത്തി സംസ്ഥാനങ്ങൾക്കു പുറമേ ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിലെ വിവിധ ആർടിഒകളിലാണു ഈ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അവിടങ്ങളിലേ വിവരങ്ങൾ ആവശ്യപ്പെട്ട് കസ്റ്റംസ് കത്തയച്ചിട്ടുണ്ട്. ഭൂട്ടാൻ സർ ക്കാരിൽനിന്നു വിവരങ്ങൾ ലഭിക്കാൻ കേന്ദ്രവിദേശകാര്യ മന്ത്രാലയം വഴി ശ്രമിക്കുന്നുണ്ടെന്നും കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top