ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങള്‍ മൂന്നു ലക്ഷത്തിന് വാങ്ങി മുപ്പതു ലക്ഷത്തിന് വിറ്റു; പൃഥ്വിരാജും ദുല്‍ഖറും വല്ലാതെപെട്ടു

ഓപ്പറേഷന്‍ നുംകൂറിന്റെ റെയ്ഡ് വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ വാഹന വിപണിയില്‍ നടന്ന വലിയ തട്ടിപ്പാണ് പുറത്തുവരുന്നത്. പണമുളള വാഹനപ്രേമികളെ തിരഞ്ഞുപിടിച്ചാണ് കച്ചവടം നടത്തിയിരിക്കുന്നത്. നിയമവിരുദ്ധമായി വാഹനങ്ങള്‍ കച്ചവടം നടത്തിയത് മാത്രമല്ല വാങ്ങുന്നവരെ സാമ്പത്തികമായും ഇവരെ ചൂഷണം ചെയ്തു. ഭൂട്ടാന്‍ പട്ടാളം ഉപയോഗിച്ച് ഉപേക്ഷിച്ച വാഹനങ്ങളാണ് പൃഥ്വിരാജും ദുല്‍ഖറും മോഹവില നല്‍കി വാങ്ങിയിരിക്കുന്നത്.
ഭൂട്ടാന്‍ റോയല്‍ ആര്‍മി ഉപേക്ഷിച്ച 150 ഓളം വാഹനങ്ങളാണ് ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കൊണ്ടുവന്നത്. മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള വിലയ്ക്കാണ് ഭൂട്ടാന്‍ പട്ടാളം വാഹനങ്ങള്‍ വിറ്റ് ഒഴിവാക്കിയത്. ഇവയെ ഹിമാചല്‍ പ്രദേശില്‍ എത്തിച്ച് എച്ച് പി 52 രജിസ്‌ട്രേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. ഭൂട്ടാന്‍ വാഹനമാണെന്ന എല്ലാ തെളിവുകളും മാറ്റിയാണ് ഹിമാചല്‍ രജിസ്‌ട്രേഷനിലേക്ക് മാറ്റുന്നത്.
അതിനുശേഷമാണ് രാജ്യത്തെ വിവിധ ഇടങ്ങളിലെ വാഹനപ്രേമികള്‍ക്ക് വിന്റേജ് സ്‌പെഷ്യല്‍ വാഹനങ്ങളായി വിറ്റിരിക്കുന്നത്. 30 ലക്ഷ്ം മുതലാണ് ഈ വാഹനങ്ങളുടെ ഏറ്റവും കുറഞ്ഞ വില. ഇത് കോടികള്‍ വരെ ആയി ഉയരും. ഇത്തരത്തില്‍ കേരളത്തില്‍ 30 വാഹനങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ലാന്‍ഡ് ക്രൂസര്‍, ലാന്‍ഡ് റോവര്‍, ടാറ്റ എസ്യുവികള്‍, മഹീന്ദ്ര-ടാറ്റ ട്രക്കുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്‍മാര്‍ ഇത്തരം വാഹനം വാങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റുളളവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here