രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചു; ശനിയാഴ്ച വരെ സര്‍വീസ് ഇല്ല

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചിടുക. ശനിയാഴ്ച വരെയുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഇന്നത്തെ 430 സര്‍വീസുകളാണ് ഇതോടെ റദ്ദായത്. രാജ്യത്തെ ഷെഡ്യൂള്‍ഡ് സര്‍വീസുകളുടെ മൂന്നുശതമാനമാണ് റദ്ദാക്കിയത്.,
ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സര്‍, ലുധിയാന, പട്യാല, ഭട്ടിന്‍ഡ, ഹല്‍വാര, പഠാന്‍കോട്ട്, ഭുംതര്‍, ഷിംല, ഗാഗ്ഗല്‍, ധര്‍മശാല, കിഷന്‍ഗഢ്, ജയ്‌സല്‍മേര്‍, ജോധ്പുര്‍, ബിക്കാനീര്‍, മുന്ദ്ര, ജാംനഗര്‍, രാജ്കോട്ട്, പോര്‍ബന്ദര്‍, കാണ്ട്ല, കേശോദ്, ഭുജ്, ഗ്വാളിയര്‍, ഹിന്‍ഡന്‍ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് സര്‍വീസ് നിര്‍ത്തിവെച്ചിട്ടുള്ളത്. വടക്ക് പടിഞ്ഞാറന്‍ വ്യോമപാത പൂര്‍ണ്ണമായും ഒഴിവാക്കാനാണ് നിര്‍ണായക നീക്കം പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ തന്നെ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ഇന്ത്യ ഒഴിവാക്കിയിരുന്നു. വിദേശ വിമാനക്കമ്പനികളും പാക് വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നത് നിര്‍ത്തി വച്ചിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here