ഓപ്പറേഷന്‍ സിന്ദൂര്‍; അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറക്കുന്നു; സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും

ഓപ്പറേഷന്‍ സിന്ദൂരിനെ തുടര്‍ന്ന് അടച്ചിട്ട വിമാനത്താവളങ്ങള്‍ തുറക്കുന്നു, 32 വിമാനത്താവളങ്ങള്‍ ഉടന്‍ തുറക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി നിര്‍ദേശം നല്‍കി. മേയ് 15വരെയായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ അയവ് വന്നതോടെയാണ് വിമാനത്താവളങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

സര്‍വീസുകള്‍ ഉടന്‍ പുനരാംഭിക്കും. വിമാനക്കമ്പനികളുമായി നേരിട്ട് സംസാരിച്ചോ അവരുടെ സൈറ്റുകള്‍ പരിശോധിച്ചോ വിമാനങ്ങളുടെ വിവരങ്ങള്‍ മനസ്സിലാക്കാമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. ചണ്ഡിഗഡ്, ശ്രീനഗര്‍, അമൃത്‌സര്‍, ലുധിയാന, കുളു- മണാലി, കിഷന്‍ഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിന്‍ഡ, ജയ്‌സല്‍മേര്‍ എന്നീ പ്രധാന വിമാനത്താവളങ്ങളെല്ലാം പ്രവര്‍ത്തനം തുടങ്ങി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top