അമ്മയുടെ സിന്ദൂരം മായ്ച്ച ഭീകരതയ്ക്കുളള മറുപടി !! ഇന്ത്യന്‍ ആര്‍മിക്ക് ബിഗ് സല്യൂട്ട്: ആരതി

“എന്റെ അമ്മയടക്കമുള്ള സ്ത്രീകളുടെ സിന്ദൂരം മായ്ച്ചു കളഞ്ഞ ഭീകരവാദത്തെ തർക്കാൻ ഇന്ത്യ നടത്തിയ ഓപ്പറേഷന് ഇതിലും നല്ല പേര് കൊടുക്കാനില്ല. ഇന്ത്യന്‍ ആര്‍മിക്ക് ബിഗ് സല്യൂട്ട്” -പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശി രാമചന്ദ്രന്റെ മകള്‍ ആരതിയുടെ പ്രതികരണം. നമ്മുടെ മണ്ണില്‍ വന്ന് ക്രൂരത കാട്ടിയവര്‍ക്ക് നല്‍കിയ നല്ല തിരിച്ചടി. ഇതില്‍ അഭിമാനിക്കുന്നതായും ആരതി പ്രതികരിച്ചു.
ഗവണ്‍മെന്റിനും പ്രധാനമന്ത്രിക്കും, ഇന്ത്യന്‍ ആര്‍മിക്കും നന്ദി പറയുന്നു. തിരിച്ചടി നല്‍കുമെന്ന പ്രധാനമന്ത്രി വാക്കുകളില്‍ വിശ്വാസം ഉണ്ടായിരുന്നു. അതിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ആര്‍മിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ് നമ്മളെ പോലെയുള്ള ഇന്ത്യക്കാര്‍ക്ക് ചെയ്യാന്‍ പറ്റുകയുള്ളൂ. ഹിമാന്‍ഷി അടക്കമുള്ളവര്‍ക്ക് ഈ തിരിച്ചടി ആശ്വാസം പകരട്ടെയെന്നും ആരതി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here