സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി; പ്രധാനമന്ത്രിയേയും കാണും; പാകിസ്ഥാന്‍ കരുതി തന്നെ ഇരിക്കുക

ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാന്‍ തലസ്ഥാനത്ത് വരെ ആക്രമണം നടത്തിയ ശേഷം ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍. ഇതുവരെയുള്ള ആക്രമണങ്ങള്‍ വിലയിരുത്താനും തുടര്‍ നടപടികള്‍ തീരുമാനിക്കാനുമായി സൈനിക മേധാവിമാരുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തി. കര, വ്യോമ, നാവിക സേനകളുടെ മേധാവിമാരുമായാണ് ചര്‍ച്ച നടക്കുന്നത്.

നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ തുടരാനാണ് നിലവിലെ തീരുമാനം. ഡ്രോണുകള്‍ ഉപോഗിച്ചും ഷെല്‍ ആക്രമണം നടത്തിയും പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. ഇതിന് കൃത്യമായ മറുപടി ഇന്ത്യ നല്‍കുന്നുമുണ്ട്.

സേന മേധാവിമാരമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിരോധമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണുന്നുണ്ട്. തുടര്‍ നടപടികള്‍ വിശദീകരിക്കാനാണ് കൂടിക്കാഴ്ച. ഇന്നലെ ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ പുലര്‍ച്ചെ വരെ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തിയിരുന്നു.

നിലവില്‍ പുരോഗമിക്കുന്ന കൂടിക്കാഴ്ചകള്‍ക്ക് ശേഷം പ്രധാനമന്ത്രി രാഷ്ട്രപതിയേയും കണുമെന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top