വേഗത്തിലും ആഴത്തിലുമുള്ള തിരിച്ചടി പാകിസ്ഥാന്‍ പ്രതീക്ഷിച്ചില്ല; കശ്മീരിലെത്തി പ്രധാനമന്ത്രിയുടെ മാസ് പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ജമ്മുകശ്മീരിലെത്തി പാകിസ്ഥാനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിലെ സാധാരണക്കാരുടെ ഉപജീവനമാര്‍ഗം തകര്‍ക്കാനാണ് പാകിസ്ഥാന്‍ ശ്രമം. പഹല്‍ഗാമിലെ വിനോദസഞ്ചാരികള്‍ക്ക് നേരെ നടത്തിയ ആക്രമണം അതിന്റെ ഭാഗമാണ്. എന്നാല്‍ ഇന്ത്യ ഇനി ഇത് സഹിക്കില്ലെന്ന സന്ദേശമാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ നല്‍കിയത്.
ഇത്രയും വേഗത്തില്‍ ഇന്ത്യ തിരച്ചടിക്കുമെന്ന് പാകിസ്ഥാന്‍ കരുതിയിരുന്നില്ല. നല്‍കിയത് വലിയ തിരിച്ചടിയാണ്. പാകിസ്ഥാന്‍ സാധരണക്കാരെ ലക്ഷ്യമിട്ടപ്പോള്‍ ഇന്ത്യ മറുപടി നല്‍കിയത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായിരുന്നു. ഇനിയും ഭീകരതക്ക് എതിരായ പോരാട്ടം തുടരും. മനുഷ്യത്വത്തെയും കശ്മീരിന്റെ സാമുദായിക ഐക്യത്തെയുമാണ് പാകിസ്താന്‍ ആക്രമിച്ചത്. ഇന്ത്യയില്‍ കലാപമുണ്ടാക്കാനുള്ള ശ്രമവും നടന്നു. ക്ഷേത്രങ്ങളും പള്ളികളും ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനെ എല്ലാം തടയാന്‍ നമ്മുടെ സൈന്യത്തിന് കഴിഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു.
പാകിസ്ഥാന്‍ ആക്രമണത്തില്‍ വീടുകള്‍ അടക്കം തകര്‍ന്നവര്‍ക്ക് സാമ്പത്തിക സഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വീടുകള്‍ക്ക് നാശനഷ്ടമുണ്ടായവര്‍ക്ക് രണ്ടുലക്ഷം രൂപയും ചെറിയ കേടുപാടുകളുണ്ടായവര്‍ക്ക് ഒരുലക്ഷം രൂപയും നല്‍കും. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്കായുള്ള നിയമന ഉത്തരവുകള്‍ നല്‍കിയതായും പ്രധാനമന്ത്രി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here