രാജ്യത്തിന്റെ അഭിമാനം കാത്ത ഓപ്പറേഷന്‍; രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട് വിശദീകരിച്ച് പ്രധാനമന്ത്രി മോദി
May 7, 2025 2:42 PM

പാകിസ്ഥാനുളള തിരിച്ചടി ആസൂത്രണം ചെയ്തതുപോലെ തന്നെ കൃത്യമായി നടപ്പിലാക്കാന്‍ കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു പിഴവും സംഭവിക്കാതെ തന്നെ സൈന്യം ആക്രമണ പദ്ധതി പൂര്‍ത്തിയാക്കി. ഇത് രാജ്യത്തിന്റെ അഭിമാനത്തിന്റെ പ്രശ്‌നമാണ്. വിജയകരമായി അത് നടത്തിയ സൈന്യത്തെ അഭിനന്ദിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഒപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് രാഷ്ട്രപതി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ നേരില്‍ കണ്ട് പ്രധാനമന്ത്രി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാനിലെ ഒന്‍പത് ഭീകരപരിശീലന ക്യാംപുകളെയാണ് ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here