ഓപ്പറേഷൻ സിന്ദൂറിന് പ്രതികാരമായി ഉറി വൈദ്യുതി നിലയം പാകിസ്ഥാൻ ലക്ഷ്യമിട്ടു; നിർണായക വെളിപ്പെടുത്തലുമായി സിഐഎസ്എഫ്

ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ, നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ ഉറി ജലവൈദ്യുതി നിലയത്തെ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു. 250ലേറെ ആളുകളെ ഒരേസമയം ഒഴിപ്പിച്ചും നിലയത്തിൻ്റെ സുരക്ഷ വർധിപ്പിച്ചും സിഐഎസ്എഫ് ഈ നീക്കം പരാജയപ്പെടുത്തി. നിർണായകമായ ഈ നീക്കങ്ങൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങിൽ സിഐഎസ്എഫ് നേതൃത്വം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ജലവൈദ്യുതി നിലയം ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ഡ്രോൺ ആക്രമണമാണ് നടത്തിയത്. എന്നാൽ അവയെ നിർവീര്യമാക്കാൻ കഴിഞ്ഞു. കൂടാതെ സുരക്ഷാസേനയുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ആയുധങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. നിലയത്തിലെ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളടക്കം സ്ത്രീകളെയും കുട്ടികളെയും നിമിഷങ്ങൾക്കകം ഒഴിപ്പിക്കാൻ കഴിഞ്ഞു. ഇങ്ങനെയെല്ലാം ആണ് പാകിസ്ഥാൻ ഉയർത്തിയ ഭീഷണിയെ അതിജീവിച്ചു എന്നാണ് സിഐഎസ്എഫ് അറിയിച്ചത്.
Also Read: ഓപ്പറേഷൻ സിന്ദൂർ വിദേശ ദൗത്യത്തിന് പാരഡിയുമായി പാകിസ്ഥാൻ; പ്രതിനിധിസംഘത്തെ ബിലാവൽ ഭൂട്ടോ നയിക്കും!!
ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് മറുപടിയായിട്ടാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. മെയ് 6, 7 തീയതികളിലാണ് ഈ ഓപ്പറേഷനിലൂടെ പാക്കിസ്ഥാനിലെ ഭീകര-സൈനിക കേന്ദ്രങ്ങൾ ഇന്ത്യ തകർത്തത്. ഇതിനു പ്രതികാരമെന്നോണം ആണ് നിയന്ത്രണരേഖയിൽ നിന്ന് പത്തുകിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഉറി ജലവൈദ്യുതി നിലയത്തെ പാക്കിസ്ഥാൻ ലക്ഷ്യമിട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here