‘ഓപ്പറേഷൻ സിന്ദൂർ’ ഇപ്പോഴും തുടരുന്നു; പാക് നാവികസേനയെ തളച്ചിട്ട് ഇന്ത്യൻ നേവി

കഴിഞ്ഞ മെയ് മാസത്തിൽ തുടങ്ങിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഇപ്പോഴും തുടരുകയാണെന്ന് ഇന്ത്യൻ നാവികസേന മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠി. ഇന്ത്യൻ നാവികസേന ശക്തമായ നിലപാട് എടുത്തതുകൊണ്ട്, പാകിസ്ഥാൻ നാവികസേനയ്ക്ക് അവരുടെ കപ്പലുകളെ തുറമുഖങ്ങൾക്കടുത്തോ സ്വന്തം തീരത്തോ നിർത്തേണ്ടിവന്നു. അവർക്ക് കടലിൽ സജീവമാകാൻ കഴിഞ്ഞില്ലന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഈ ഓപ്പറേഷനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാതെ തന്നെ, ‘ഓപ്പറേഷൻ സിന്ദൂർ’ തുടരുകയാണെന്നാണ് അദ്ദേഹം അറിയിച്ചത്. പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ എട്ട് മാസമായി പടിഞ്ഞാറൻ അറബിക്കടൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്ത്യൻ നാവികസേന യുദ്ധസജ്ജമായാ നിലപാടാണ് നിലനിർത്തിയത്. ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ യുദ്ധക്കപ്പലുകൾ ഉൾപ്പെടുന്ന കാരിയർ ബാറ്റിൽ ഗ്രൂപ്പിനെ വിന്യസിച്ചുകൊണ്ട് ശക്തമായ നടപടിയാണ് സ്വീകരിച്ചത്.

പാകിസ്ഥാൻ നാവികസേനയെ അവരുടെ തുറമുഖങ്ങൾക്കടുത്തോ മക്രാൻ തീരത്തോ ഒതുങ്ങാൻ അവരെ ഇത് നിർബന്ധിതരാക്കി. ഈ നടപടി പാകിസ്ഥാന് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. നിരവധി വ്യാപാര കപ്പലുകൾ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നത് ഇതിനെത്തുടർന്ന് ഒഴിവാക്കി. പാകിസ്ഥാനിലേക്ക് പോകുന്ന കപ്പലുകളുടെ ഇൻഷുറൻസ് ചെലവ് വർദ്ധിച്ചതും വൻ തിരിച്ചടിയായെന്നും നാവികസേനാ മേധാവി കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top