മമ്മൂട്ടിയുടെ കാറുകളെല്ലാം ‘പെർഫെക്ട് ഓക്കേ’; നടൻ അമിത് ചക്കാലക്കലിന്‍റെ കാറുകൾ കസ്റ്റഡിയിൽ; പൃഥ്വിരാജിന്റെ കാർ കാണാനില്ല

നടൻ അമിത് ചക്കാലക്കലിന്‍റെ രണ്ട് കാറുകൾ കസ്റ്റംസ് പിടിച്ചെടുത്തു. ലാൻഡ് ക്രൂസർ കാറുകളാണ് പിടിച്ചെടുത്തത്. മധ്യപ്രദേശ്, ചണ്ഡീഗഡ് രജിസ്ട്രേഷനിലുളളതാണ് വാഹനങ്ങൾ. കൊച്ചി പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തി. പല കാലഘട്ടങ്ങളിൽ മമ്മൂട്ടി ഉപയോഗിച്ചിരുന്നതും അദ്ദേഹം ശേഖരിച്ചതുമായ പത്തോളം പഴയ കാറുകളാണ് ഇവിടെയുള്ളത്. അവയിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്താൻ കസ്റ്റംസിനു കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ടുകൾ.
മമ്മൂട്ടിയുടെ കാറുകൾ പരിശോധിക്കുന്നതിനായി വാഹനങ്ങളെ പറ്റി അറിയാവുന്ന എംവിഡി ഉദ്യോഗസ്ഥരെയും കൊണ്ടാണ് കസ്റ്റംസ് പരിശോധന നടത്തിയത്. വീട്ടിലും വീടിനോടു ചേർന്ന ഗ്യാരേജിലും കസ്റ്റംസ് ഉദ്യഗസ്ഥർ പരിശോധന നടത്തി.
Also Read : ചരിത്രം സൃഷ്ടിച്ച് വനിതാ പൊലീസ് സംഘത്തിന്റെ ആദ്യ എൻകൗണ്ടർ; പിടിയിലായത് നിരവധി കേസുകളിലെ പ്രതി
അതേസമയം ദുൽഖറിന്റെ ഡിഫൻഡർ കാർ കസ്റ്റംസ് കസ്റ്റഡിയിലെടുതിട്ടുണ്ട്. കൂടുതകൾ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പൃഥ്വിരാജിന്റെ വീട്ടിലും റൈഡ് നടന്നു. 1995 മോഡൽ ലാൻഡ്റോവർ കാറാണ് പൃഥിരാജ് വാങ്ങിയതെന്ന സംശയത്തിലായിരുന്നു കസ്റ്റംസിന്റെ പരിശോധന. രാവിലെ തിരുവനന്തപുരത്തും, തേവരയിലെ ഫ്ലാറ്റിലും നടത്തിയ തിരച്ചിലിൽ കാർ കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here