വീണാ ജോർജ്ജിന്റെ രാജിക്കായി മുറവിളി കൂട്ടി പ്രതിപക്ഷം; സിപിഎം കൈവിട്ടോ?; രാജു എബ്രഹാമിന്റെ റീൽ ചർച്ചയാകുന്നു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരേയും ആരോഗ്യമന്ത്രിക്കെതിരേയും അതിരൂക്ഷ വിമർശനം ഉയരുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ആരോഗ്യ മന്ത്രി രാജിവെക്കണം എന്ന ആവശ്യവും ഉയർത്തിയിട്ടുണ്ട്.

എന്നാൽ, വീണ ജോർജ്ജിനെ സിപിഎമ്മും കൈവിട്ട സ്ഥിതിയാണ്. ഫേസ്ബുക് വാളുകളിൽ സിപിഎം പ്രവർത്തകർ വീണയെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകൾ കൊണ്ട് നിറയുകയാണ്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചക്ക് ആക്കം കൂട്ടുന്നത്. രാജു എബ്രഹാം പങ്കുവെച്ച റീൽ ആരോഗ്യ മന്ത്രിയെ പരോക്ഷമായി ട്രോളുന്നതാണെന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.

Also Read: ബിന്ദുവിന്റെ വീട്ടിലേക്ക് തിരിഞ്ഞു പോലും നോക്കാതെ മന്ത്രിമാര്‍; ഇതോ കമ്യൂണിസ്റ്റ് കരുതലെന്ന് ചോദ്യം

തൃശ്ശൂരിലെ എസ്എഫ്ഐ വനിതാ നേതാവിന്റെ ജയിൽവാസം ഓർമിപ്പിക്കുന്ന റീലാണ് രാജു എബ്രഹാം പങ്കുവച്ചത്. ‘മോങ്ങലുണ്ടായില്ല, വ്യാജ മെഡിക്കൽ റിപ്പോർട്ട് നൽകിയില്ല’ എന്നീ കാര്യങ്ങൾ റീലിൽ ഒളിയമ്പ് പോലെ പറയുന്നുണ്ട്. പത്തനംതിട്ട സിപിഎമ്മിലെ പടല പിണക്കങ്ങളും പ്രാദേശികമായി ഉയർന്നുവരുന്ന എതിർപ്പുകളും, വിമർശനങ്ങളും വീണ ജോർജ്ജിന് വിനയാകുമെന്നാണ് സൂചനകൾ. എന്നാൽ വിഷയം പാർട്ടി ഗൗരവമായിത്തന്നെ പരിശോധിക്കുമെന്ന് രാജു എബ്രഹാം വ്യക്തമാക്കി.


whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top