ആക്ഷൻ ഹീറോ ബിജുമാരെ സംരക്ഷിക്കാൻ സർക്കാരിന് നാണമുണ്ടോ; സഭയിൽ കടന്നാക്രമണവുമായി സതീശൻ

പോലീസ് അതിക്രമത്തില്‍ നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയത്തില്‍ ആഭ്യന്തരവകുപ്പിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാവപ്പെട്ടവരെ പിടിച്ചുകൊണ്ടുപോയി കരിക്ക് ചുറ്റി അടിക്കുന്ന പോലീസുകാരെ ന്യായീകരിക്കുകയാണ് ഭരണപക്ഷമെന്ന് വിഡി സതീശന്‍ പറഞ്ഞു. അന്തിക്കാട്ടെ പോലീസ് മര്‍ദനം ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു സതീശന്‍.
ചില പോലീസുകാര്‍ക്ക് സിനിമയിലെ ആക്ഷന്‍ ഹീറോ ബിജുവാണെന്നാണ് വിചാരം. സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ കരണക്കുറ്റി അടിച്ച് പൊട്ടിച്ച പോലീസിനെയാണ് ഭരണപക്ഷം ന്യായീകരിക്കുന്നത്. എന്നുമുതലാണ് കരിക്കും പെപ്പര്‍ സ്‌പ്രേയും പോലീസിന്റെ ആയുധമായി അംഗീകരിച്ചതെന്നും സതീശന്‍ ചോദിച്ചു. ഏരിയ സെക്രട്ടറിയേയും ജില്ലാ സെക്രട്ടറിമാരെയും പൊലീസിന് പേടിയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയെ തല്ലി കൊന്ന പൊലീസിനെ ഭരണപക്ഷം ന്യായീകരിക്കുകയാണ്. ടി പി കേസ് പ്രതികളെ കൊണ്ടുയത് ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. കുന്നംകുളം, പീച്ചി, പേരൂർക്കട സംഭവങ്ങൾ നിരത്തി കൊണ്ടായിരുന്നു സതീശന്‍റെ പ്രതികരണം. കുന്നംകുളം കേസിലെ ഉത്തരവാദികളായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here