ആരോഗ്യവകുപ്പിന്റെ അനാസ്ഥ ആയുധമാക്കി പ്രതിപക്ഷം; കണക്കുകൾ നിരത്തി വീണ ജോർജ്

നിയസഭാ സമ്മേളനത്തിന്റെ ചോദ്യോത്തര വേളയിൽ ആരോഗ്യ വകുപ്പിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി ഭരണപക്ഷത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയത്തി പ്രതിപക്ഷം. വണ്ടൂർ എംഎൽഎ എ. പി. അനിൽകുമാർ മെഡിക്കൽ കോളേജുകളിൽ ഉപകരണക്ഷാമം നിലനിൽക്കുന്നു എന്നും കേരളത്തിലെ ആരോഗ്യവകുപ്പിന് കപ്പിത്താൻ ഇല്ലെന്നും സഭയിൽ പറഞ്ഞു. മെഡിക്കൽ കോളേജുകളിൽ എക്സ്-റേ ഫിലിം പോലും ഇല്ല, സാധാരണ രോഗികൾക്ക് ലഭിക്കേണ്ട ഇത്തരം സൗകര്യങ്ങൾ ലഭിക്കാത്തതിൽ എന്ത് മറുപടിയാണ് ആരോഗ്യ വകുപ്പ് മന്ത്രിക്ക് നൽകാനുള്ളതെന്ന് അനിൽകുമാർ ചോദിച്ചു.

Also Read : സതീശന് ആശ്വസിക്കാം,സര്‍ക്കാരിനെ ആക്രമിക്കാം; ശ്രദ്ധതിരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭിലേക്ക് എത്തിയിട്ടില്ല

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഒരു വർഷം 1498 കോടി രൂപയാണ് സംസ്ഥാന സർക്കാർ സാധാരണക്കാരായ രോഗികൾക്കായി നൽകുന്നത്. സൗജന്യ ചികിത്സ സർക്കാർ സാധ്യമാക്കുന്നുണ്ട്. യുഡിഎഫ് ഭരണകാലത്തും ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും തിരുവനന്തപുരം മെഡിക്കൽ കോളേജിന് ഉപകരണങ്ങൾ വാങ്ങുന്നതിന് വേണ്ടി നൽകിയ പണത്തിന്റെ കണക്കുകൾ എടുത്തു പറഞ്ഞുകൊണ്ട് വീണ ജോർജ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ മുനയോടിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യൂറോളജി വിഭാഗത്തിനുവേണ്ടി മാത്രം ഉപകരണങ്ങൾ വാങ്ങാൻ നൽകിയ തുകയുടെ കണക്കുകളും വീണാ ജോർജ് സഭയിൽ സമർപ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top