രാഹുൽ ഗാന്ധിയുടെ ജീവന് വിലയില്ലേ; സഭ വിട്ടിറങ്ങി പ്രതിപക്ഷം

രാഹുൽഗാന്ധിക്കെതിരെ ബിജെപി നേതാവ് വധഭീഷണി ഉയർത്തിയ വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം. ചാനൽ ചർച്ചയ്ക്കിടയിൽ ബിജെപി നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉയർത്തിയ വധഭീഷണി ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പക്ഷെ ഇത് പ്രാധാന്യമില്ലാത്ത വിഷയമാണെന്നും, ടിവി ചർച്ചയിൽ ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞാൽ അത് സഭയിൽ ഉന്നയിക്കാൻ കഴിയുമോ എന്നും സ്പീക്കർ ചോദിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു.
Also Read : ഇന്ത്യൻ ‘ജെൻസി’കളെ കൂടെ കൂട്ടാൻ രാഹുൽഗാന്ധി; രാജ്യത്ത് അരാജകത്വം പടർത്താനുള്ള ശ്രമമെന്ന് BJP
സ്‌പീക്കറുടെ ഡയസിലേക്ക് കയറാൻ പ്രതിപക്ഷ അംഗങ്ങൾ ശ്രമിച്ചു. തുടർന്ന് സഭാനടപടികൾ സ്‌പീക്കർ വേഗത്തിലാക്കി. രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി ഉയർത്തിയ ബിജെപി നേതാവ് പ്രിന്റു മഹാദേവിനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ പിരിഞ്ഞു. സഭ ഇനി തിങ്കളാഴ്ച്‌ച സമ്മേളിക്കും. ബിജെപി- സിപിഎം കൂട്ടുകെട്ട് മറ നീക്കി പുറത്തുവന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here