രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം, മൂന്നാം ബലാത്സംഗക്കേസിലെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. രണ്ടുമണിക്കൂറിലേറെ നീണ്ട വാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ നടത്തിയത്.

മൂന്നാം കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ നടപടികൾ സ്വീകരിക്കുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. രാഹുൽ സ്ഥിരം കുറ്റവാഴളിയാണെന്നും ജാമ്യം അനുവദിക്കരുത് എന്നുമാണ് പ്രോസിക്യൂഷൻ വാദം.

അതേസമയം പരാതിക്കാരിയുടെ വാട്സാപ്പ് ചാറ്റുകളിൽ നിന്നുള്ള വിവരങ്ങൾ അടക്കം പ്രതിഭാഗം കോടതിയിൽ ഇന്നലെ ഹാജരാക്കി. ബന്ധം പരസ്പരസമ്മതത്തോടെ ആയിരുന്നുവെന്ന് വാദിച്ച പ്രതിഭാഗം, അറസ്റ്റുചെയ്ത നടപടി നിയമപരമല്ലെന്നും വാദിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top