ഉത്രാട രാത്രി ഡോക്ടറിന് അടിയും സെക്യൂരിറ്റിക്ക് കടിയും; പരാക്രമം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മദ്യപിച്ച് എത്തിയ ആള്‍ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും മർദിച്ചു. അത്യാഹിത വിഭാഗത്തിൽ ഭാര്യയെ കാണിക്കാൻ മദ്യപിച്ച് എത്തിയ ആളാണ് ആശുപത്രിയിൽ പരാക്രമം നടത്തിയത്. ആക്രമണം നടത്തിയ മുട്ടിപ്പാലം സ്വദേശി ഗോപകുമാറിനെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു.

Also Read : ഓണസദ്യയിലും പൊളിറ്റിക്സ് ; സതീശന് സദ്യ തൃപ്തിയായില്ലെന്ന് സോഷ്യൽ മീഡിയ നിരീക്ഷണം

ഡോക്ടറുടെ വസ്ത്രം വലിച്ചു കീറിയതായും സുരക്ഷാ ജീവനക്കാരനെ കടിച്ച് പരിക്കേൽപ്പിച്ചതായും താലൂക്ക് ആശുപത്രി അധികൃതർ പറയുന്നു. ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്ന് പറഞ്ഞാണ് ഇയാൾ ബഹളം ആരംഭിച്ചത്. . പരിശോധനയ്ക്കിടെ എന്താണ് സംഭവിച്ചത് എന്ന് ഡോക്ടര്‍ ചോദിച്ചതിന് പിന്നാലെയാണ് ഗോപകുമാര്‍ ഡോകടറെ കയ്യേറ്റം ചെയ്യുകയും ഷര്‍ട്ടില്‍ കയറി പിടിച്ച് വലിച്ച് കീറുകയും ചെയ്തത്. പിന്നാതെ കയ്യാറ്റം തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനെ ഇയാൾ കടിച്ച് പരിക്കേല്‍പ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top