‘ബീഫ് ഇതുവരെ കഴിച്ചിട്ടില്ല, പശുവിൻ പാൽ അമ്മയുടെ പാലിന് തുല്യം’; സൽമാൻഖാന്റെ കുടുംബം

ബീഫ് ഇതുവരെ കഴിച്ചിട്ടില്ലെന്ന അവകാശവാദവുമായി സൽമാൻഖാന്റെ കുടുംബം. സൽമാൻ ഖാന്റെ പിതാവും തിരക്കഥാകൃത്തുമായ സലീം ഖാനാണ് വെളിപ്പെടുത്തലുമായി എത്തിയത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

പൊതുകാര്യങ്ങളിൽ ഉൾപ്പെടെ സ്വന്തം നിലപാടുകൾ വ്യക്തമായി പറയുന്നവരാണ് സലീം ഖാന്റെ കുടുംബം. തങ്ങൾ മുസ്ലീങ്ങളാണ്, എന്നാലും ഇതുവരെയും തന്റെ കുടുംബത്തിലുള്ളവർ ബീഫ് കഴിച്ചിട്ടില്ല. പശുവിൻ പാൽ അമ്മയുടെ പാലിന് തുല്യമാണ്. അതുകൊണ്ടുതന്നെ ഗോമാസം നിഷിദ്ധമാണെന്ന് പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

വിലക്കുറവായത് കൊണ്ടാണ് പലരും ബീഫ് വാങ്ങുന്നത്. ചിലർ വളർത്തുമൃഗങ്ങൾക്ക് കൊടുക്കാനും വാങ്ങുന്നു. എല്ലാ സംസ്കാരങ്ങളും കുട്ടിക്കാലം മുതലേ തന്നെ താൻ മനസ്സിലാക്കിയിട്ടുണ്ട്. തന്റെ വിവാഹത്തിന് ഭാര്യവീട്ടുകാർ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നീട് തന്റെ കുടുംബവും വിദ്യാഭ്യാസവും മനസ്സിലാക്കിയതോടെ അത് അംഗീകരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് 60 വർഷത്തിൽ അധികമായി. വ്യത്യസ്ത മതക്കാരായിട്ടും തങ്കൾക്കിടയിൽ ഒരു പ്രശ്നങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. ഹിന്ദു മുസ്ലിം ആചാരങ്ങൾ അനുസരിച്ചായിരുന്നു വിവാഹം എന്നും സലീം ഖാൻ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top