SV Motors SV Motors

മൂന്ന് മാസത്തിനുള്ളില്‍ 500 പുതിയ ഹോട്ടലുകള്‍; ലോകകപ്പിനൊരുങ്ങി ഓയോ

ഇന്ത്യയില്‍ നടക്കാനിരിക്കുന്ന 13മത് ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ആതിഥേയ നഗരങ്ങളില്‍ കൂടുതല്‍ പുതിയ ഹോട്ടലുകള്‍ സ്ഥാപിക്കുമെന്ന് ഹോസ്പിറ്റാലിറ്റി കമ്പനി ഓയോ (OYO). ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ മത്സരം കാണാനായി എത്തുമ്പോള്‍ സ്റ്റേഡിയങ്ങള്‍ക്ക് സമീപം പുതിയ ഹോട്ടലുകള്‍ സ്ഥാപിച്ച് സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്ന് ഓയോ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.

‘തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ കാണാന്‍ ദൂരയാത്ര ചെയ്ത് എത്തുന്ന എല്ലാ ആരാധകര്‍ക്കും സൗകര്യപ്രദവും സാമ്പത്തികമായി ലാഭം നല്‍കുന്നതുമായ താമസമൊരുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിനായി അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ആതിഥേയ നഗരങ്ങളില്‍ 500 ഹോട്ടലുകള്‍ സ്ഥാപിക്കും’, എന്ന് കമ്പനി പറയുന്നു. ലോകകപ്പ് മത്സരത്തോട് അനുബന്ധിച്ച് നഗരങ്ങളിലെ ഹോട്ടലുകളില്‍ ഡിമാന്റ് കൂടുകയും താമസസൗകര്യത്തിനുള്ള നിരക്ക് വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട് ഈ സാഹചര്യത്തിലാണ് പുതിയ ഹോട്ടലുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനുള്ള തീരുമാനം.

ഒക്ടോബര്‍ 5 ന് ആരംഭിച്ച് നവംബര്‍ 19 ന് സമാപിക്കുന്ന ഐസിസി ഏകദിന പുരുഷ ലോകകപ്പ് മത്സരത്തിനുവേണ്ടിയാണ് ഒരുക്കങ്ങള്‍. അഹമ്മദാബാദ്, ഹൈദരാബാദ്, ഡല്‍ഹി, ധര്‍മ്മശാല, ചെന്നൈ, ലഖ്നൗ, ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത, പൂനെ എന്നിവിടങ്ങളിലായാണ് മത്സരം. അഹമ്മദാബാദിലാണ് ഫൈനല്‍. ഇന്ത്യയില്‍ മാത്രമായി നടക്കുന്ന രണ്ടാമത് ഏകദിന ക്രിക്കറ്റ് ലോകകപ്പാണിത്

ഓയോക്ക് പുറമെ പ്രമുഖ ഓണ്‍ലൈന്‍ യാത്രാ സേവന ദാതാക്കളായ ങമസലങ്യഠൃശു ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളും ഹോം സ്‌റ്റേ രജിസ്‌ട്രേഷന്‍ അടമുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാരില്‍ ഭൂരിഭാഗവും താമസത്തിനായി ഹോംസേ്റ്റകള്‍ തിരഞ്ഞെടുക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ നീക്കം. സ്റ്റേഡിയങ്ങളില്‍ നിന്ന് താമസസ്ഥലങ്ങളിലേക്കുള്ള ദൂരം നേരിട്ടറിയാനുള്ള പ്രത്യേക ഫീച്ചറും മത്സരത്തോട് അനുബന്ധിച്ച് ങമസലങ്യഠൃശു അവതരിപ്പിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top