സദാനന്ദൻ വധശ്രമക്കേസ് പ്രതികളെ ജയിലിൽ കണ്ട് പി ജയരാജൻ; ആശംസകൾ നേർന്നു, ചികിൽസ ഉറപ്പാക്കിയെന്നും പ്രതികരണം

രാജ‍്യസഭാ എംപിയും ബിജെപി സംസ്ഥാന ഉപാധ‍്യക്ഷനുമായ സി സദാനന്ദനെ 31 വർഷം മുൻപ് വധിക്കാൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന സിപിഎമ്മുകാരായ പ്രതികളെ കണ്ട് പി ജയരാജൻ. ആശംസകൾ അറിയിച്ചെന്നും, അസുഖമുള്ളവർക്ക് ചികിത്സ ഉറപ്പാക്കിയെന്നും, വീടുകളിൽ പോയി അവരുടെ കുടുംബാംഗങ്ങളെ കാണുമെന്നും അദ്ദേഹം മാധ‍്യമങ്ങളോട് പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശകസമിതി അംഗമാണ് പി ജയരാജൻ.

Also Read : കൊലയാളികളെ മാലയിട്ട് സ്വീകരിക്കുന്ന രാഷ്ട്രീയ സംസ്‌കാരം; CPM-BJP ഭായ് ഭായ്; പെരിയ ഇരട്ടക്കൊല –ഗ്രഹാം സ്റ്റെയിന്‍സ് പ്രതികള്‍ക്ക് ഒരേ വരവേല്‍പ്പ്

തടവുശിക്ഷ അനുഭവിക്കാന്‍ പോകുന്ന പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം സിപിഎം യാത്രയയപ്പ് നല്‍കിയത് ഏറെ വിവാദമായിരുന്നു. മട്ടന്നൂര്‍ പഴശ്ശിയില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് മുദ്രാവാക്യം വിളികളോടെയാണ് യാത്രയപ്പ് നല്‍കിയത്. പരിപാടിയില്‍ കെ കെ ശൈലജ എം എല്‍ എയും നേതാക്കളും പങ്കെടുത്തു. സി സദാനന്ദന്‍ വധശ്രമക്കേസില്‍ പ്രതികളുടെ അപ്പീല്‍ സുപ്രീംകോടതി തള്ളിയിരുന്നു.

Also Read : രാഷ്ട്രീയ ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട സി സദാനന്ദൻ രാജ്യസഭയിലേക്ക്; നാമനിർദേശം ചെയ്‌ത്‌ രാഷ്ട്രപതി

ഇക്കഴിഞ്ഞ മാസമാണ് സി സദാനന്ദനെ രാഷ്ട്രപതി രാജ്യസഭാംഗം ആയി നോമിനേറ്റ് ചെയ്തത്. 1994 ജനുവരി 25നാണ് സി സദാനന്ദൻ്റെ രണ്ടു കാലുകളും അക്രമികൾ വെട്ടിയെടുത്തത്. ശസ്ത്രക്രിയയിലൂടെ വീണ്ടും ചേരാൻ കഴിയാത്തവിധം അവർ കാലുകൾ വികൃതമാക്കി. ആരും ആശുപത്രിയിൽ എത്തിക്കാതിരിക്കാൻ നാടൻ ബോംബെറിഞ്ഞ് നാട്ടുകാരെ ഭയപ്പെടുത്തുകയും ചെയ്തു. കൃത്രിമ കാലുകൾ ഉപയോഗിച്ചാണ് ഇപ്പോൾ സദാനന്ദൻ നടക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top