രാഹുല്‍ കേരളത്തിന്റെ പ്രജ്വല്‍ രേവണ്ണ; കൊണ്ടുനടന്നതും നീയേ ഷാഫി, കൊണ്ടുപോയി കൊല്ലിച്ചതും നീയേ സതീശാ; പരിഹാസവുമായി സരിൻ

ഒട്ടേറേ പീഡനക്കേസുകളിൽ ആരോപണ വിധേയനായി, കഴിഞ്ഞയാഴ്ച ജീവപര്യന്തം ശിക്ഷയും ഏറ്റുവാങ്ങി ജയിലിൽ കഴിയുന്ന കർണാടകയിലെ ജനതാദൾ നേതാവും മുൻ പ്രധാമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണയോട് രാഹുൽ മാങ്കൂട്ടത്തിലിനെ താരതമ്യം ചെയ്ത് ഡോ.പി.സരിൻ. കേരളത്തിന്റെ പ്രജ്വല്‍ രേവണ്ണയാണ് രാഹുല്‍ എന്നാണ് പരിഹാസം… കൊണ്ടു നടന്നതും നീയേ ഷാഫി, കൊണ്ടുപോയി കൊല്ലിച്ചതും നീയേ സതീശാ എന്നും നേതാക്കൾക്കെതിരെയും സരിൻ വിമർശനം ഉന്നയിച്ചു.
Also Read : ഇതാണോ രാഹുൽ പറഞ്ഞ വേടന്റെ മാതൃക; ഇരുവരും ഒരേ തൂവൽപക്ഷികൾ; ചർച്ചകൾ ഉയർത്തി സോഷ്യൽ മീഡിയ
രാഹുലിനെതിരായി ഇനിയും തെളിവുകൾ പുറത്തു വരും. നേതാക്കൾക്കു വേണ്ടി കോൺഗ്രസ് പ്രവർത്തകർ വിഡ്ഢികളാവുകയാണ്. ഇതിനു പുറമെ കുറെ ചോദ്യങ്ങളും സരിൻ ഉയർത്തുന്നുണ്ട്. ഷാഫിക്ക് നേരത്തെ രാഹുലിനെപ്പറ്റി പരാതി ലഭിച്ചിരുന്നില്ലേ? രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരിക്കെ ഷാഫിക്ക് എത്ര സ്ത്രീകളുടെ പരാതി കിട്ടി? കോൺഗ്രസ് തെമ്മാടിക്കൂട്ടമായി മാറി. രാഹുലിനെ പാലക്കാട്ടെ ജനങ്ങളുടെ തലയിൽ കെട്ടിവച്ചത് ഷാഫിയും സതീശനും ചേർന്നാണെന്നും സരിൻ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here