സരിനെ കസേരയിട്ട് ഇരുത്തി പിണറായി; വിജ്ഞാനകേരളം ഉപദേശകന്‍; 80,000 രൂപ ശമ്പളം

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും പി സരിനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ സരിന് പദവി നല്‍കി. വിജ്ഞാനകേരളം ഉപദേശകനായാണ് നിയമിച്ചിരിക്കുന്നത്. പ്രതിമാസ 80,000 രൂപയാണ് ഖജനാവില്‍ നിന്ന് ശമ്പളമായി നല്‍കുക. സിവില്‍ സര്‍വീസില്‍ നിന്നും രാഷ്ട്രീയത്തില്‍ എത്തിയ സരിന്റെ കഴിവ് പ്രയോജനപ്പെടുത്താനാണ് നിയമനം എന്നാണ് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നുത്.
മുഖ്യമന്ത്രി നേരിട്ട് സരിനുമായി ആശയവിനിമയം നടത്തിയ ശേഷമാണ് നിയമനം തീരുമാനിച്ചതെന്നാണ് വിവരം.തങ്ങളോടൊപ്പം വരുന്നവരുന്നവരെ കൈവിടില്ലെന്ന സന്ദേശം കൂടി നല്‍കുകയാണ് സിപിഎം. നിലമ്പൂര്‍ ഉപതരിഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള നിയമനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യവും ഉറപ്പാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here