‘കാന്തപുരത്തിന് പത്മപുരസ്കാരം നൽകണം’… നിമിഷപ്രിയ കേസിലെ ഇടപെടൽ ഒറ്റപ്പെട്ടതല്ല

ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തി എന്നറിയപ്പെടുന്ന കാന്തപുരം എ പി അബൂബക്കർ മുസലിയാർ കേരളത്തിൻ്റെ മാത്രമല്ല, രാജ്യത്തിൻ്റെയാകെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ നടത്തുന്ന ഇടപെടലുകൾ അധികമൊന്നും പൊതുസമൂഹം ചർച്ച ചെയ്തിട്ടില്ല. ആത്മീയാചാര്യൻ എന്ന നിലയിൽ നിലകൊള്ളുമ്പോഴും, കേരളത്തിൻ്റെ രാഷ്ട്രീയ മണ്ഡലത്തിലും അരനൂറ്റാണ്ടിലേറെയായി അദ്ദേഹത്തിൻ്റെ നിലപാടുകൾക്ക് ഏറെ പ്രസക്തിയുണ്ട്.

Also Read: ഹീറോ ആയി കാന്തപുരം; ഉസ്താദിനെ പ്രശംസിക്കാന്‍ മത്സരിച്ച് രാഷ്ട്രീയക്കാര്‍; ഇതാണ് ‘റിയല്‍ കേരള സ്റ്റോറി’

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിൽ തടവിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിൽ സർക്കാരുകൾ നിസഹായരായപ്പോൾ കാന്തപുരം നടത്തിയ ഇടപെടലിലാണ് അവസാനനിമിഷം വധശിക്ഷ ഒഴിവായത്. അദ്ദേഹത്തിൻ്റെ അടുത്ത നീക്കത്തിനായി രാജ്യം കാതോർക്കുകയാണ്. ഈ ഘട്ടത്തിലാണ് അദ്ദേഹത്തെ ആദരിക്കണമെന്ന് ആവശ്യം ഉയരുന്നത്. പത്മപുരസ്കാരം നൽകണമെന്ന ആവശ്യം മുന്നോട്ടുവച്ചത് ആർജെഡി ദേശീയ കൗൺസിൽ അംഗം സലിം മടവൂർ ആണ്.

കലാപകലുഷിതമായ കാശ്മീരിലെ വിദ്യാർഥികളെ 20 വർഷത്തിലേറെയായി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന വ്യക്തിയാണ് അദ്ദേഹം. കോഴിക്കോട്ടെ അദ്ദേഹത്തിൻ്റെ മർക്കസ് കേന്ദ്രത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആയിരക്കണക്കിന് അനാഥ വിദ്യാർഥികൾ ഉന്നതസ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. എല്ലാ മതസ്ഥരെയും തൻ്റെ കീഴിലുള്ള എയ്ഡഡ് വിദ്യാലയങ്ങളിൽ അധ്യാപകരായി നിയമിക്കുന്ന മതേതരവാദിയുമാണ് കാന്തപുരം…. സലിം മടവൂർ ചൂണ്ടിക്കാട്ടുന്നു.

മലേഷ്യൻ സർക്കാരിൻ്റെ പരമോന്നത ബഹുമതിയായ ഹിജ്റ പുരസ്കാരം നൽകി 2023ൽ കാന്തപുരത്തെ ആദരിച്ചിരുന്നു. അറബ് രാഷ്ട്രങ്ങളില്‍ വിപുലമായ ബന്ധങ്ങളുള്ള കാന്തപുരം, പ്രമുഖ ഇസ്ലാമിക പണ്ഡിതനും യെമൻ്റെ രാജ്യാന്തരമുഖവുമായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ വഴിയാണ് നിമിഷപ്രിയയുടെ കേസിൽ ഇടപെടുന്നത്. യെമനുമായി നയതന്ത്രബന്ധം ഇല്ലാത്തതിനാൽ കേന്ദ്രസർക്കാരിനും കാര്യമായ ഇടപെടൽ നടത്താൻ കഴിയാത്ത സാഹചര്യമായിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top