പത്മജക്ക് പിന്നാലെ പത്മിനിയും ബിജെപിലേക്ക്; പ്രമുഖ കായിക താരം ഇന്ന് അംഗത്വം സ്വീകരിക്കും; മറ്റു ചില കോൺഗ്രസ് നേതാക്കളും ബിജെപിയിലെത്തും

തിരുവനന്തപുരം: പ്രമുഖ കായിക താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ പത്മിനി തോമസ് ഇന്ന് ബിജെപിയിൽ ചേരും. ലീഡര്‍ കെ.കരുണാകരന്റെ മകള്‍ പത്മജക്ക് ശേഷം കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേരുന്ന പ്രമുഖയാണ് പത്മിനി. ബിജെപി പാർട്ടി സ്വീകരിച്ച ശേഷം കാര്യങ്ങള്‍ പറയാമെന്നാണ് പത്മിനി പ്രതികരിച്ചത്. മറ്റു ചില കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേരുമെന്ന് സൂചനയുണ്ട്.
കോണ്‍ഗ്രസ് നേതാക്കന്മാരുമായി അടുത്ത ബന്ധമാണ് പത്മിനി തോമസിന് ഉണ്ടായിരുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി പത്മിനിയെ ഉയര്‍ത്തിക്കാട്ടുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല.
1982ലെ ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സില്‍ വെള്ളിയുംവെങ്കലവും നേടിയിട്ടുണ്ട്. റെയിൽവേ ടീമിന്റെ പരിശീലകയുമായിരുന്നു. ജി.വി.രാജ അവാർഡും ലഭിച്ചിട്ടുണ്ട്. 2015ൽ കേരളത്തില്‍ ദേശീയ ഗെയിംസ് നടക്കുമ്പോള്‍ കേരള സ്പോര്‍ട്സ് കൗൺസിലിന്റെ തലപ്പത്ത് പത്മിനിയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here