പഹല്‍ഗാമിലെ രക്തത്തിന് കണക്ക് ചോദിച്ച് ഇന്ത്യ; ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പാക് ഭീകരതയെ തകര്‍ക്കും

പഹല്‍ഗാമില്‍ 26 സാധാരണക്കാരെ കൊന്ന ഭീകരതയ്ക്ക് അതിര്‍ത്തി കടന്ന് മറുപടി നല്‍കി ഇന്ത്യ. പ്രത്യാക്രമണം പ്രതീക്ഷിച്ചിരുന്ന പാകിസ്ഥാന്‍ സ്വപ്‌നത്തില്‍ പോലും കാണാത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ മണ്ണിലെ ഭീകരതയ്ക്കായി പാകിസ്ഥാന്‍ ചെല്ലും ചെലവും നല്‍കി നടത്തിയിരുന്ന ഒന്‍പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തെറിഞ്ഞത്.

കര, നാവിക, വ്യോമ സേനകള്‍ ഇന്ന് പുലര്‍ച്ചെ 1.44നാണ് ഒപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. ലഷ്‌കറെ തയിബ ആസ്ഥാനമിരിക്കുന്ന മുരിഡ്ക്, പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹവല്‍പുര്‍, കൂടാതെ ഭീകര പരിശീലന കേന്ദ്രങ്ങളായ മുസാഫര്‍ബാദ്, കോട്ലി എന്നിവിടങ്ങളും തകര്‍ത്ത് തരിപ്പണമാക്കി.

പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയോ സാധാരണക്കാര്‍ക്ക് നേരെയോ ആക്രമണം ഉണ്ടായില്ല. പകരം ഭീകരതക്കെതിരായ ആക്രമണമാണ് നടന്നത്. ആക്രമണത്തിന് പിന്നാലെ നീതി നടപ്പാക്കിയെന്ന് ഇന്ത്യന്‍ സൈന്യം പ്രഖ്യാപിച്ചു. പാകിസ്ഥാനും ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്നും പാകിസ്ഥാന്‍ പ്രഖ്യാപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top