പാകിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ ഇന്ത്യ; ഒരുങ്ങി ഇരിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം; നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കും

പഹല്‍ഗാമിലെ ക്രൂരതയ്ക്ക് പാകിസ്ഥാനോട് കണക്ക് തീര്‍ക്കണം എന്ന ധാരണയില്‍ ഇന്ത്യ. സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി അതിവേഗത്തില്‍ ഇന്ത്യയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന നിര്‍ണ്ണായക യോഗങ്ങളിലാണ് ഈ ധാരണ ഉണ്ടായിരിക്കുന്നത്. പിന്നാലെ തന്നെ സൈന്യത്തോട് സജ്ജമായിരിക്കാന്‍ നിര്‍ദ്ദേശവും നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
സൈനിക തലത്തിലും നയതന്ത്ര തലത്തിലുമുള്ള തിരിച്ചടിയാണ് ഇന്ത്യ ആസൂത്രണം ചെയ്യുന്നത്. സൈനിക തലത്തില്‍ പഹന്‍ഗാമിലെ ആക്രമണത്തിന്റെ സൂത്രധാരന്‍മാരെ കണ്ടെത്തിയുള്ള സൈനിക നടപടിക്കാണ് ധാരണ എന്നാണ് വിവരം. പാകിസ്ഥാനും ഇത് മനസിലാക്കി ക്രമീകരണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു. ആക്രണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ദി റെസിസ്റ്റന്‍സ് ഫ്രണ്ട് പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. അതുകൊണ്ട് തന്നെ അതിര്‍ത്തി കടന്ന് ഒരു ആക്രമണം പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്.
പാകിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിഛേദിക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും. പാക് നയതന്ത്ര കാര്യാലയത്തിന് നല്‍കിയ സംവിധാനങ്ങളെല്ലാം തിരികെ വാങ്ങും. ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ അടക്കം രാജ്യത്ത് നിന്നും പുറത്താക്കും. പാകിസ്ഥാന്‍കാരുടെ വിസ റദ്ദാക്കാനുള്ള നടപടിയും ഉണ്ടാകും. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനും പ്രവര്‍ത്തനം അവസാനിപ്പിക്കും.
അന്തര്‍ദേശീയ തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കും. യുഎന്‍ രക്ഷാസമിതിയില്‍ അടക്കം ഈ വിഷയം ഉന്നയിക്കും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധുനദീജല കരാറില്‍നിന്ന് പിന്മാറിയേക്കുമെന്നും സൂചനയുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here